ഭാവി ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള പദ്ധതികൾ പ്രഖ്യാപിക്കാൻ മഹീന്ദ്ര

Spread the love

മഹീന്ദ്ര ഓഗസ്റ്റ് 15ന് നടക്കുന്ന മെഗാ ഷോകേസിൽ ഭാവി ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള പദ്ധതികൾ പ്രഖ്യാപിക്കും. അതേസമയം വാഹനങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നു. മെഗാ ഷോ മൂന്ന് ഭാവി ഇലക്ട്രിക് വാഹനങ്ങൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നിരുന്നാലും, മഹീന്ദ്ര അഞ്ച് വാഹനങ്ങളുടെ പ്രഖ്യാപനം നടത്തുമെന്ന റിപ്പോർട്ടുകളാണ് ഇപ്പൊൾ പുറത്ത് വരുന്നത്.

മഹീന്ദ്രയുടെ എക്‌സ്‌യുവി 700 ന്‍റെ ഇലക്ട്രിക് മോഡലായിരിക്കും എക്‌സ്‌യുവി 800. രൂപകൽപ്പനയുടെ കാര്യത്തിൽ എക്‌സ്‌യുവി 700 മായി എക്‌സ്‌യുവി 800ന് കാര്യമായ ബന്ധമുണ്ടാവും. മുകള്‍ ഭാഗവും ബോഡിയും എന്തിനേറെ 2750 എംഎം വീല്‍ ബേസ് പോലും മാറ്റമില്ലാതെ ഇലക്ട്രിക് മോഡലിലും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, മുന്നിലും പിന്നിലുമുള്ള ഗ്രിൽ, ബമ്പർ, ലൈറ്റ് എന്നിവയിൽ പുതുമ പ്രതീക്ഷിക്കാം. 2023 തുടക്കത്തില്‍ പുറത്തിറങ്ങുന്ന എക്‌സ്‌യുവി 400 ആയിരിക്കും മഹീന്ദ്രയുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍. എന്നിരുന്നാലും, മഹീന്ദ്രയിൽ നിന്ന് പ്രത്യേക ശ്രദ്ധ ലഭിക്കുന്ന ആദ്യ ഇലക്ട്രിക് വാഹനമായിരിക്കും എക്‌സ്‌യുവി 800 എന്ന് വേണം പറയാന്‍. ഇന്‍റീരിയർ സീറ്റിലും മറ്റ് ഇന്‍റീരിയറുകളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ലെങ്കിലും, ഒരു നിറം മാറ്റം പ്രതീക്ഷിക്കാം.