
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയും പുറത്തുവന്നതോടെ മഹിളാ കോണ്‍ഗ്രസില്‍ കല്ലുകടി.
മഹിള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിയമസഭാ സീറ്റുകളിലേക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നതാണ് കാരണം. മഹിള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ക്ക് പോലും സീറ്റ് നല്‍കിയില്ലെന്ന ശക്തമായ പരിഭവം സംഘടനയ്ക്കുള്ളിലുണ്ട്. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്മാർ തങ്ങളുടെ സംഘടനയിലെ ആളുകള്‍ക്കായി കൃത്യമായ പട്ടിക നല്കി സമ്മർദ്ദം ചെലുത്തിയപ്പോള്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തർ പട്ടിക നല്‍കിയില്ലെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
സംസ്ഥാന അധ്യക്ഷ, സീറ്റിനായി വേണ്ടത്ര വാദിച്ചില്ലെന്നും ഇത് സംഘടനയുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും ഒരു വിഭാഗം പ്രവർത്തകർ വിശ്വസിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിമർശനങ്ങള്‍ ശക്തമാകുമ്പോഴും, തദ്ദേശ തിരഞ്ഞെടുപ്പിലെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തർ ഇതിനെ പ്രതിരോധിക്കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മഹിള കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വലിയ തോതില്‍ പരിഗണന ലഭിച്ചിട്ടുണ്ടെന്നും അത് സംഘടനയുടെ നേട്ടമാണെന്നുമാണ് അവരുടെ വാദം.



