‘സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ പങ്കുവച്ചതിന് പോലും അധിക്ഷേപിച്ചു’; പാലക്കാട്ടെ മഹിളാ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍; കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊന്നാട അണിയിച്ച്‌ സ്വീകരിച്ചു

Spread the love

പാലക്കാട്: പാലക്കാട്ടെ മഹിളാ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍.

video
play-sharp-fill

മഹിളാ കോണ്‍ഗ്രസ് പാലക്കാട്‌ ജില്ലാ സെക്രട്ടറി ജയലക്ഷ്മിയാണ് ബിജെപിയില്‍ ചേർന്നത്.
ഷൊർണൂരില്‍ വച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊന്നാട അണിയിച്ച്‌ സ്വീകരിച്ചു.

ഷൊർണൂരിലെ ബിജെപി സ്ഥാനാർഥി ശങ്കു ടി ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്മി ബിജെപി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് നേരിട്ടത് വളരേ മോശം അനുഭവമെന്ന് ജയലക്ഷ്മി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു കുറിയിട്ടതിന്റെ പേരില്‍ പോലും തന്നോട് മോശമായി പെരുമാറിയെന്ന് ജയലക്ഷ്മി പറഞ്ഞു.

തനിക്കൊപ്പം പലരും ബിജെപിയിലേക്ക് വരുമെന്നാണ് കോണ്‍ഗ്രസ് വിട്ട ജയലക്ഷ്മിയുടെ പ്രതികരണം. വ്യക്തികളെയും കുടുംബത്തെയും പോലും വേട്ടയാടുന്ന നെറികെട്ട രാഷ്ട്രീയമാണ് ഇപ്പൊഴെന്ന് സുരേഷ് ഗോപി വിമർശിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ ഇനിയും ഉണ്ടാകുമെന്നും ശങ്കു ടി ദാസ് പറഞ്ഞു.