video
play-sharp-fill
കേസ് അന്വേഷിക്കാനെന്ന വ്യാജേന മാഹിയിൽ നിന്ന് മദ്യം വാങ്ങി ഉല്ലസിക്കാന്‍ വയനാട്ടിലെത്തി..!  സുല്‍ത്താന്‍ ബത്തേരിയില്‍ ഹോട്ടലില്‍ മുറി എടുത്തു..!! മണിക്കൂറുകൾക്ക് ശേഷം തിരിച്ചിറങ്ങിയത് ‘ഫിറ്റായി ‘..!  റൂം വാടക ചോദിച്ചവരോട് പോലീസുകാർക്ക് ‘ഫ്രീ’ ആണെന്ന് അറിയിപ്പ്..! വനിതാ എസ് ഐ ഉൾപ്പെടെ അഞ്ചംഗ പൊലീസ് സംഘത്തിനെ  പഞ്ഞിക്കിട്ട് നാട്ടുകാർ

കേസ് അന്വേഷിക്കാനെന്ന വ്യാജേന മാഹിയിൽ നിന്ന് മദ്യം വാങ്ങി ഉല്ലസിക്കാന്‍ വയനാട്ടിലെത്തി..! സുല്‍ത്താന്‍ ബത്തേരിയില്‍ ഹോട്ടലില്‍ മുറി എടുത്തു..!! മണിക്കൂറുകൾക്ക് ശേഷം തിരിച്ചിറങ്ങിയത് ‘ഫിറ്റായി ‘..! റൂം വാടക ചോദിച്ചവരോട് പോലീസുകാർക്ക് ‘ഫ്രീ’ ആണെന്ന് അറിയിപ്പ്..! വനിതാ എസ് ഐ ഉൾപ്പെടെ അഞ്ചംഗ പൊലീസ് സംഘത്തിനെ പഞ്ഞിക്കിട്ട് നാട്ടുകാർ

സ്വന്തം ലേഖകൻ

വയനാട്: ഡ്യൂട്ടി സമയത്ത് മാഹിയില്‍ നിന്നും വാങ്ങിയ മദ്യക്കുപ്പി കളുമായി വയനാട്ടിലെ റിസോട്ടില്‍ എത്തി ബഹളം ഉണ്ടാക്കിയ പോലീസുകാരെ നാട്ടുകാര്‍ എടുത്തിട്ട് അലക്കി.മാഹി പോലീസുകാരാണ്‌ ഡ്യൂട്ടി സമയത്ത് സ്വകാര്യ വാഹനത്തില്‍ പോലീസ് സ്റ്റിക്കറും ഒട്ടിച്ച്‌ ഉല്ലസിക്കാന്‍ വയനാട്ടില്‍ എത്തിയത്.

വനിതാ എസ് ഐ റീനക്ക് ഉള്‍പ്പെടെയാണ് അടികിട്ടിയത്.നാല് പുരുഷ പോലീസുകാ ര്‍ക്കൊപ്പമാണ് റീനയും റിസോര്‍ട്ടിലെത്തിയത്.സംഭവം വിവാദമായതോടെ
അച്ചടക്ക നടപടിയുടെ ഭാഗമായി റീനയെ പോണ്ടിച്ചേരിയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5 അംഗ മാഹി പോലീസ് സംഘം വയനാട്ടിലേക്ക് പോയപ്പോള്‍ ഒരു പോലീസുകാരനൊഴികെ ബാക്കി 4 ഉദ്യോഗസ്ഥരും ഓണ്‍ ഡ്യൂട്ടിയില്‍ ആയിരുന്നു.മദ്യം വിലകുറച്ചും സുലഭമായും കിട്ടുന്ന മാഹിയില്‍ നിന്നും വയനാട്ടിലേക്ക് മദ്യ കുപ്പികളും ആയി ഇന്നോവാ കാറില്‍ പോലീസ് സ്റ്റിക്കര്‍ ഒട്ടിച്ചാണ് പോലീസ് സംഘം എത്തിയത്.

കെ എല്‍ 63 ഡി 3030 എന്ന നമ്ബര്‍ ഇന്നോവ കാര്‍ തലശേരിയില്‍ ആണ്‌ രജിസ്ട്രേഷന്‍ ചെയ്തിരിക്കുന്നത്. ഇന്‍ഷുറന്‍സ് പോലും അടക്കാത്ത കാറില്‍ നിയമം ലംഘിച്ചായിരുന്നു പോലിസ് സംഘത്തിന്റെ യാത്ര.വയനാട്ടിലേക്ക് കേസ് അന്വേഷണം എന്ന് പറഞ്ഞ് ലീവിലുള്ള ഒരു പോലീസുകാരനും ഡ്യൂട്ടിയിലുള്ള 4 പേരും ചേര്‍ന്നാണ് പോയത്. മാഹി എസ് ഐ റീനയായിരുന്നു ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥ.

സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയ പോലീസുകാര്‍ ‘പൂക്കോട്ടില്‍ റസിഡന്‍സി’ എന്ന ഹോട്ടലില്‍ മുറി എടുത്തു.മണിക്കൂറുകള്‍ക്ക് ശേഷമാണ് എസ്‌ഐ റീന ഉള്‍പ്പടെയുള്ളവര്‍ പുറത്ത് വന്നത്.എല്ലാവരും നന്നായി മദ്യപിച്ചിരുന്നു.തുടര്‍ന്ന് കാറില്‍ കയറിയ ഇവരോട് ഹോട്ടലിലെ ജീവനക്കാരന്‍ മുറി വാടക 2500 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പോലീസുകാര്‍ ആണെന്നും ഞങ്ങള്‍ക്ക് ഫ്രീയാണെന്നും ഇവര്‍ അറിയിച്ചതോടെ വാക്കേറ്റവും ബഹളവും ആയി.ഒടുവില്‍ ഹോട്ടല്‍ ജീവനക്കാരും സമീപത്തെ മറ്റ് കച്ചവടക്കാരുമെല്ലാം ചേര്‍ന്ന് പോലീസുകാരെ എടുത്തിട്ട് ഇടിക്കുകയായിരുന്നു.

വിവരം പുറത്തറിഞ്ഞതോടെ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കാനും അന്വേഷണം നടത്താനും പോണ്ടിച്ചേരി സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് ഉത്തരവിട്ടു.തുടര്‍ന്ന് മാഹി എസ്.പി യുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങുകയും എസ് ഐ റീനയേ സ്ഥലം മാറ്റുകയും ആയിരുന്നു. എസ്.ഐ റീനയെ പോണ്ടിച്ചേരി കോസ്റ്റല്‍ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്.മാഹി കോസ്റ്റല്‍ സി ഐ പി.എം മനോജിനാണ്‌ കേസിന്റെ തുടര്‍ന്നുള്ള അന്വേഷണ ചുമതല.

Tags :