
മാഹി : വാഹന പരിശോധനയില്‍ മെത്താഫിറ്റമിനും കഞ്ചാവുമായി മാഹിയിൽ യുവതിയും യുവാവും അറസ്റ്റില്‍.
കോഴിക്കോട് നൊച്ചാട് ചാലിക്കര സ്വദേശി മുഹമ്മദ് റിൻഷാദ് (26) കണ്ണൂർ മട്ടന്നൂർ ശിവപുരം സ്വദേശിനി ഫാത്തിമ (36) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറില്‍നിന്ന് നാലു ഗ്രാം മെത്താഫിറ്റമിനും അഞ്ചുഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ക്രിസ്മസ്-ന്യൂ ഇയർ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ സുബിൻരാജിന്റെ നേതൃത്വത്തില്‍ ന്യൂമാഹി എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലാകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയ്ക്കകത്തും പുറത്തും മയക്കുമരുന്നും കഞ്ചാവും എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) എം.കെ.ജനാർദനൻ, സിവില്‍ എക്സൈസ് ഓഫീസർമാരായ കെ.പി. റോഷി, വി. സിനോജ്, പി. ആദർശ്, വി.അഖില്‍, വനിത സിവില്‍ എക്സൈസ് ഓഫീസർമാരായ എം.കെ. പ്രസന്ന, കെ. ശില്പ, ഡ്രൈവർ എം. സുരാജ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.



