ഇലക്‌ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 192 കുപ്പി മാഹി മദ്യം പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ

Spread the love

മട്ടന്നൂർ: നിയമസഭാ ഇലക്‌ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 192 കുപ്പി മാഹി മദ്യം പിടിച്ചെടുത്തു.

video
play-sharp-fill

ഇരിട്ടി എക്സൈസ് സർക്കിൾ ഓഫിസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷാജി കുന്നുമ്മൽ കോറോത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാവശ്ശേരി പറമ്പിൽ ചാവശ്ശേരി പറമ്പ് സ്വദേശി കെ.പി.മണി എന്ന അയ്യപ്പൻ മണിയെ (48) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചാവശ്ശേരി പറമ്പ് കേന്ദ്രീകരിച്ച് മാഹി മദ്യ വിൽപന വ്യാപകമാകുന്നു എന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ബഷീർ പിലാട്ട്, പ്രിവന്റീവ് ഓഫിസർ വി.എൻ.സതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.ശ്രീജിത്ത്, ബെൻഹർ കോട്ടത്തുവളപ്പിൽ, ടി.പി.സുദീപ്, ടി.അഭിജിത്ത്, കെ.പി.ജുനീഷ്, എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ.ആനന്ദകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group