
മാഹിയിൽ നിന്നും കാറിൽ ഒളിപ്പിച്ച് കൊണ്ടു വന്ന 100 കുപ്പി മദ്യം പിടിക്കൂടി
സ്വന്തം ലേഖകൻ
വൈത്തിരി: മാഹിയിൽ നിന്നും കാറിൽ ഒളിപ്പിച്ച് കൊണ്ടു വന്ന 100 കുപ്പി മദ്യം പിടിക്കൂടി . പൊലീസ് പട്രോളിങ്ങിനിടെ കൈകാണിച്ചിട്ട് നിറുത്താതെ പോയ കാറിൽ നിന്ന് 100 കുപ്പി മദ്യം പിടികൂടി. കാറിനെ പിന്തുടർന്ന് നടത്തിയ പരിശോധയിലാണ് ഒളിപ്പിച്ച നിലയിൽ വൈത്തിരി പൊലീസ് മദ്യം കണ്ടെത്തിയത്.
രാവിലെ ദേശീയപാതയിൽ ചുണ്ടേൽ അങ്ങാടിക്കടുത്തുവെച്ചാണ് മദ്യം പിടികൂടിയത്. ഇതോടനുബന്ധിച്ചു മലപ്പുറം തിരുരങ്ങാടി സ്വദേശി ഫസലുൽ ആബിദിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായി മഹയിൽ നിന്നും കൊണ്ടു വരുന്ന മദ്യമാണ് പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈത്തിരി എസ്.ഐ ജിതേഷ്, സ്പെഷ്യൽ സ്‌ക്വഡ് എസ്.ഐ ജയചന്ദ്രൻ, സി.പി.ഒമാരായ അനസ്, ഷയാസ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
Third Eye News Live
0