play-sharp-fill
മാഹിയിൽ നിന്നും കടൽ മാർഗം മദ്യം കടത്തുന്നത് വ്യാപകമാകുന്നു ; മീൻപിടിത്ത ബോട്ടുകളിലാണ് മദ്യക്കടത്തെന്ന് എക്‌സൈസ്

മാഹിയിൽ നിന്നും കടൽ മാർഗം മദ്യം കടത്തുന്നത് വ്യാപകമാകുന്നു ; മീൻപിടിത്ത ബോട്ടുകളിലാണ് മദ്യക്കടത്തെന്ന് എക്‌സൈസ്

സ്വന്തം ലേഖകൻ

കൊച്ചി: മാഹിയിൽ നിന്നും കടൽ മാർഗം മദ്യം കടത്തുന്നത് വ്യാപകമാകുന്നു. മീൻപിടിത്ത ബോട്ടുകളിലാണ് മദ്യക്കടത്തെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ. നികുതിക്കുറവുകാരണം ചുരുങ്ങിയ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യം മാഹിയിൽനിന്ന് കടൽമാർഗം കൊച്ചിയിലേക്ക് കടത്തുന്നു. എക്‌സൈസിന് മുമ്പ് മദ്യം കടത്തുവെന്ന് രഹസ്യവിവരം കിട്ടിയിരുന്നു. തുടർന്ന് കഴിഞ്ഞമാസം കടലിലും പ്രത്യേക പരിശോധന നടത്തി.


മുനമ്പത്തുനിന്ന് കാറിൽ കടത്താൻ ശ്രമിച്ച 36 ലിറ്റർ വിദേശമദ്യം ജനുവരി 10ന് പിടികൂടിയതോടെയാണ് ബോട്ടുമാർഗമുള്ള മദ്യക്കടത്ത് വിവരം എക്‌സൈസ് ഉറപ്പിച്ചത്. മാഹിയിൽമാത്രം വിൽപ്പനാനുമതിയുള്ള മദ്യമാണ് അന്ന് പിടികൂടിയത്. ബോട്ടുമാർഗം മാഹിയിൽനിന്ന് കൊച്ചിതീരത്ത് എത്തിച്ച മദ്യം കാറിൽ പുറത്തേക്ക് കടത്താനുള്ള ശ്രമമായിരുന്നു ഇതെന്നാണ് എക്‌സൈസിന്റെ വിലയിരുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുപിന്നിൽ വൻസംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മീൻപിടിത്തത്തിനു പോകാതെ കിടക്കുന്ന ബോട്ടുകൾ കടലിലിറങ്ങുമ്പോൾ അറിയിക്കണമെന്ന കർശന നിർദേശം എക്‌സൈസ് നൽകിയിട്ടുണ്ട്. മദ്യക്കടത്തിൽ യഥാർഥ മത്സ്യത്തൊഴിലാളികൾക്ക് പങ്കില്ലെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്താമാക്കി. കടലിലൂടെയുള്ള മദ്യക്കടത്തിനെതിരേ ശക്തമായ നടപടിയെടുക്കുമെന്നും ഹാർബറിലെത്തുന്ന മദ്യം വ്യാജമായി നിർമിച്ചതാണോയെന്ന് അന്വേഷിക്കും. ബോട്ടിൽ കൊണ്ടുവരുന്ന മദ്യം പുറത്തേക്കു കടത്തുന്നതും തടയുംമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.