video
play-sharp-fill

പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ പുതുക്കിപണിത സർപ്പത്തറയിലെ പ്രതിഷ്ഠ തന്ത്രി മുഖ്യൻ താഴ്മൺ മഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു

പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ പുതുക്കിപണിത സർപ്പത്തറയിലെ പ്രതിഷ്ഠ തന്ത്രി മുഖ്യൻ താഴ്മൺ മഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു

Spread the love

കോട്ടയം: പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ പുതുക്കിപണിത സർപ്പത്തറയിലെ, സർപ്പ പ്രതിഷ്ഠ കർമ്മം ആയില്യം നാളിൽ തന്ത്രി മുഖ്യൻ താഴ്മൺ മഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ മേൽനോട്ടത്തിൽ ഭക്തജനങ്ങൾ മുൻകൈ എടുത്താണ് പണി പൂർത്തീകരിച്ചത്.

ദേവസ്വം ഡപ്യൂട്ടി കമ്മീഷണർ മുരാരി ബാബു,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.കെ.ലീന, ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരി, ഉണ്ണിക്യഷ്ണൻ നമ്പൂതിരി, ഹരിദാസ ഭട്ടതിരി, വെള്ളിയോട്ടില്ലം ഗോവിന്ദൻ നമ്പൂതിരി, മുനിസിപ്പൽ വൈസ് ചെയർമാൻ ബി. ഗോപകുമാർ, ജി. രാജീവ്, മുരുകേഷ് തേവർ , കെ.എസ്. മണി, സി.പി. മധുസൂദനൻ, ടി.സി. രാമാനുജം , ജയകുമാർ തിരുനക്കര , മധുസൂദനവാര്യർ, സുരേഷ് അംബികാഭവൻ, സന്തോഷ്. സി.വാര്യർ, കെ.ബി. ഹരിക്കുട്ടൻ, സി.ബി. രാജേഷ് കുമാർഎന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group