കോട്ടയം മറിയപള്ളി മഹാത്മാജി സ്മാരക ഗ്രന്ഥശാലയുടെ ഉദ്ഘാടന നോട്ടീസ് പ്രകാശനം ചെയ്തു

Spread the love

കോട്ടയം : മറിയപള്ളിയിലെ മഹാത്മാജി സ്മാരക ഗ്രന്ഥശാലയുടെ ഉദ്ഘാടന നോട്ടീസ് പ്രകാശനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ഷാനവാസ്, ഗ്രന്ഥശാല  പ്രസിഡന്റ് വി പി ലാലുവിന് നൽകികൊണ്ടാണ് പ്രകാശന കർമം നിർവഹിച്ചത്.

video
play-sharp-fill

സെക്രട്ടറി ഷാജി ലാൽ, കമ്മറ്റി അംഗങ്ങളായ ആർ പത്മകുമാർ, ജെബിൻ, അഡ്വക്കേറ്റ് ജിഷ ബാലകൃഷ്ണൻ, രക്ഷാധികാരി ജോസ് പവിയാനോസ്, എൻ എൻ സലിം, റൂബി ജോസ് എന്നിവർ സംബന്ധിച്ചു.

പുനർ നിർമ്മിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനം സെപ്റ്റംബർ 13 ന് ശനിയാഴ്‌ച വൈകുന്നേരം 5.30 മറിയപള്ളിയിലെ അക്ഷര മ്യൂസിയം അങ്കണത്തിൽ വെച്ച് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യാതിഥിയാവും. അഡ്വ. ഫ്രാൻസിസ് ജോർജ് എംപി ലോഗോ പ്രകാശനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് വി പി ലാലു അധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group