
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ശിവരാത്രി വിവിധ പരിപാടികളോടെ ആഘോഷിക്കും. തന്ത്രി കണ്ഠര് മോഹനരുടെ കാർമ്മികത്വത്തിൽ രാവിലെ 9.30ന് മഹാദേവനും വടക്കുംനാഥനും കളഭാഭിഷേകം, ചതുശ്ശതം നിവേദ്യം എന്നിവ നടന്നു. വൈകുന്നേരം 5.30ന് പ്രദോഷപൂജ, ഋഷഭ വാഹനം എഴുന്നള്ളിപ്പ്, നാമജപ പ്രദക്ഷിണം, രാത്രി ഒൻപതിന് ഘൃതധാര, ബ്രാഹ്മണസമൂഹത്തിന്റെ രുദ്രജപം എന്നിവ നടക്കും. വൈകിട്ട് ഏഴു മുതൽ ഒൻപതു വരെ
ദർശന പ്രാധാന്യമുള്ള
മഹാദേവന്റെ സ്വയംഭൂ ദർശനം. ശിവരാത്രി മണ്ഡപത്തിൽ രാത്രി 8.30ന് ശിവശൈലം ഓർക്കസ്ട്രയുടെ ഭക്തിഗാനമേളയും ഉണ്ടാകും
പരിപ്പ് ശ്രീമഹാദേവക്ഷേത്രം ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽഇന്ന് മഹാശിവരാത്രി ആഘോഷം നടക്കും.
ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ്, വിനോയ് പുതുവൽ, വൈസ് പ്രസിഡൻ്റ് ഗിരീഷ് കെ. മേനോൻ, സെക്രട്ടറി എം. അമൽദേവ് എന്നിവർ നേതൃത്വം നല്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മഹാശിവരാത്രി ദിവസമായ ഇന്ന് വൈകുന്നേരം ആറിന് ദീപാരാധന, ദീപക്കാഴ്ച, ചുറ്റുവിളക്ക് എന്നിവ ഉണ്ടാകും. 6.30ന് പരിപ്പ് ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിൽ നിന്നും എത്തിച്ചേരുന്ന താലപ്പൊലി ഘോഷയാത്രയ്ക്ക് സ്വീകരണം. തുടർന്ന് വെടിക്കെട്ടും ഏഴ് മുതൽ വൈക്കം ശിവഹരി ഭജൻസ് അവതരിപ്പിക്കുന്ന ഹൃദയ ജപലഹരി, രാത്രി 10 മുതൽ ശിവരാത്രി പൂജ എന്നിവയും നടക്കും.