
മഹാരാഷ്ട്രയിലെ അകോലയിൽ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സ്വന്തം ലേഖകൻ
മുംബൈ: മഹാരാഷ്ട്രയിലെ അകോലയിൽ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ
നിരോധനാജ്ഞ പ്രഖ്യാപിച്ചു. അകോലയിലെ ഓൾഡ് സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ വൈകീട്ടാണ് രണ്ടു ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
അക്രമാസക്തരായ ജനക്കൂട്ടം നിരവധി വാഹനങ്ങളും കടകളും തീവെച്ചു നശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരു മതനേതാവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ ഇട്ട ഒരു പോസ്റ്റാണ് സംഘർഷത്തിലേക്ക് നയിച്ചത്. പ്രതിഷേധം സാമുദായിക സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു.
ഇതേത്തുടർന്ന് രണ്ടു ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിൽ പരസ്പരം കല്ലെറിയുകയും തെരുവിൽ ഏറ്റുമുട്ടുകയുമായിരുന്നു. സംഘർഷം രൂക്ഷമായതോടെ പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
Third Eye News Live
0
Tags :