play-sharp-fill
മഹാരാഷ്ട്രയിൽ വീണ്ടും വഴിത്തിരിവ് : അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു ; ഫട്‌നാവിസും രാജിയിലേക്ക് എന്ന് സൂചന

മഹാരാഷ്ട്രയിൽ വീണ്ടും വഴിത്തിരിവ് : അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു ; ഫട്‌നാവിസും രാജിയിലേക്ക് എന്ന് സൂചന

സ്വന്തം ലേഖകൻ

മുംബൈ: മഹരാഷ്ടട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഇതോടെ മഹാരാഷ്ട്രയുടെ രാഷ്ട്രീയത്തിൽ വഴിത്തിരിവാണുണ്ടായിരിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്.


ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഓഫീസിലെത്തി ചുമതലയേറ്റെടുക്കാതെയാണ് അജിത്ത് പവാർ രാജിവച്ചത്. നാളെ മഹാരാഷ്ട്ര നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീംകോടതി ഉത്തരവിട്ട് മണിക്കൂറുകൾക്കുള്ളിലാണ് അജിത്ത് പവാറിന്റെ രാജി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങൾക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് അൽപസമയം മുൻപ് കേന്ദ്രമന്ത്രിയും ബിജെപി സഖ്യകക്ഷിയായ ആർപിഐയുടെ നേതാവുമായ രാംദാസ് അതുലെ വ്യക്തമാക്കി. വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മാധ്യമങ്ങളെ കാണും എന്നറിയിച്ചിട്ടുണ്ട്.

Tags :