play-sharp-fill
മഹാരാഷ്ട്രയിൽ ഫട്‌നാവിസ് സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ നവംബർ 30 വരെ

മഹാരാഷ്ട്രയിൽ ഫട്‌നാവിസ് സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ നവംബർ 30 വരെ

 

സ്വന്തം ലേഖകൻ

മുംബൈ : ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ നവംബർ 30 വരെ സമയം ഗവർണർ അനുവദിച്ചു. അനശ്ചിതത്വങ്ങൾക്കൊടുവിൽ ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയായി ഫട്‌നാവിസ് ഗവർണറുടെ സാന്നിധ്യത്തിൽ രാജ് ഭവനിൽ സത്യപ്രതിജ്ഞ ചെയ്തത്.

തങ്ങൾക്ക് 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ശരദ് പവാറിന്റെ എൻസിപി എന്ന പാർട്ടിയെ പിളർത്തിയാണ് ബിജെപി അധികാരം നേടിയെടുത്തത് എന്നാണ് സംസാരം. എൻ.സി.പി നേതാവായ അജിത് പവാറാണ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ കത്ത് അജിത് പവാർ ഗവർണർക്ക് കൈമാറിയെന്നും ബിജെപി പറയുന്നു. 54 പേരിൽ 22 പേരുടെ പിന്തുണ ഉണ്ടെന്നാണ് പവാറിന്റെ അവകാശവാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരദ് പവാർ, ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ, കോൺഗ്രസ്സ് നേതാക്കളായ അഹമ്മദ് പട്ടേൽ, കെ.സി. വേണഗോപാൽ എന്നിവർ സംയുക്തമായി പത്രസമ്മേളനം നടത്തും. മൂന്ന് പാർട്ടികളും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്‌

Tags :