രാഷ്ട്രീയ നാടകങ്ങള്‍ക്ക് അവസാനം….! മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ദേവേന്ദ്ര ഫട്നാവിസ് ഉപമുഖ്യമന്ത്രി
സ്വന്തം ലേഖിക
മുംബൈ: മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
രാജ്ഭവന്‍ ദര്‍ബാര്‍ ഹാളിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏകനാഥ് ഷിന്‍ഡേയുടെ പേര് പ്രഖ്യാപിച്ചത്. താന്‍ സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞെങ്കിലും കേന്ദ്രം നേതൃത്വം ഇടപെട്ടതോടെ, ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
താനെയിലെ ബിയര്‍ ബ്രൂവറിയിലെ ജോലിക്കാരനായിരുന്നു ഏകനാഥ് ഷിന്‍ഡേ. പിന്നീട് ജീവിക്കാനായി ഓട്ടോ ഓടിച്ചു. തുടര്‍ന്ന് സ്വകാര്യകമ്പനിയില്‍ ജോലി. അവിടെ നിന്നാണ് ആ ചെറുപ്പക്കാരന്‍ ശിവസേനയുമായി അടുക്കുന്നത്. ആനന്ദ് ദിഗെയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി സാമൂഹിക, രാഷ്ട്രീയ രംഗത്ത് തന്റെതായ ഒരു സ്ഥാനം പടുത്തുയര്‍ത്തി.
പിന്നീട് അങ്ങോട്ടുള്ള ജീവിതത്തില്‍ ആനന്ദ് ദിഗെയുടെ രാഷ്ട്രീയ ശൈലി കടമെടുത്തു എന്നുമാത്രമല്ല, അദ്ദേഹത്തെ പോലെ തന്നെ താടിയും വളര്‍ത്തി രൂപത്തിലും ഭാവത്തിലും അതേ ശൈലി കൊണ്ടുവന്നു. ഇന്ന് താക്കറെ കുടുംബം കഴിഞ്ഞാല്‍ ഏറ്റവും കരുത്തനായ നേതാവാണ് ഏക്‌നാഥ് ഷിന്‍ഡെ.
രാഷ്ട്രീയത്തില്‍ വളരെ സൂക്ഷ്മതയോടെയും ശ്രദ്ധയോടും പ്രവര്‍ത്തിച്ച ഷിന്‍ഡെ 59 കാരനായ നേതാവ് ഛഗന്‍ ഭുജ്ബാലിനെയും, നാരായണ്‍ റാണെയും പോലെ ശിവസേനയില്‍ പിളര്‍പ്പുണ്ടാക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ്. രാജ് താക്കറെയുടെയും നാരായണ്‍ റാണെയുടെയും കലാപത്തിന് ശേഷം സേനാ റാലികളിലേക്ക് ആളെ കൂട്ടാന്‍ കഴിഞ്ഞതും ഷിന്‍ഡെയ്ക്കായിരുന്നു. പിന്നീട് ശിവസേനയ്ക്കുവേണ്ടി തൊഴിലാളി സംഘടന രൂപീകരിച്ച് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി.