video
play-sharp-fill

എൻ. സി. പി -കോൺഗ്രസ് ചർച്ച പൂർത്തിയായി ; ഉദ്ധവ് തക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി

എൻ. സി. പി -കോൺഗ്രസ് ചർച്ച പൂർത്തിയായി ; ഉദ്ധവ് തക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറാണ് ഇക്കാര്യം അറിയിച്ചത്.
ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് നേതാക്കള്‍ മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ച പൂര്‍ത്തിയായി.

ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം എത്രയും വേഗം ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുമെന്നാണ് വിവരം. നിലവില്‍ രാഷ്ട്രപതി ഭരണത്തിലാണ് മഹാരാഷ്ട്ര.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.ജെ.പി-ശിവസേന തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഭിന്നതയുണ്ടായതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണം പ്രതിസന്ധിയിലായത്.

തുടര്‍ന്നാണ്, രാഷ്ട്രീയ എതിരാളികളായ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യവുമായി സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ശിവസേന തീരുമാനിച്ചത്.

288 പേരുള്ള മഹാരാഷ്ട്ര നിയമസഭയില്‍ സര്‍ക്കാറുണ്ടാക്കാന്‍ 145 പേരുടെ പിന്തുണയാണ് വേണ്ടത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് 105 സീറ്റാണുള്ളത്. ശിവസേനക്ക് 56 സീറ്റും ലഭിച്ചു. സഖ്യം കേവലഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രിപദം പങ്കുവെക്കണമെന്ന സേനയുടെ ആവശ്യം ബി.ജെ.പി നിരസിച്ചു. ഇതോടെ സഖ്യം തകരുകയായിരുന്നു.

കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് 98 സീറ്റുകളാണുള്ളത്. ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം യാഥാര്‍ഥ്യമായതോടെയാണ്  കേവലഭൂരിപക്ഷം മറികടന്നത്.