play-sharp-fill
പങ്കജ മുണ്ഡെയും 12 ബി.ജെ.പി എംഎല്‍എമാരും ശിവസേനയിലേക്ക് ; പകച്ച് ബിജെപി

പങ്കജ മുണ്ഡെയും 12 ബി.ജെ.പി എംഎല്‍എമാരും ശിവസേനയിലേക്ക് ; പകച്ച് ബിജെപി

മുംബൈ: മഹാരാഷ്ട്ര ബി.ജെ.പിയില്‍ വീണ്ടും പൊട്ടിത്തെറി. നിയമസഭ കൗണ്‍സില്‍ അംഗമായോ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷയായോ തന്നെ നിയമിച്ചില്ലെങ്കില്‍ പാര്‍ട്ടി വിട്ട് ശിവസേനയിലേക്ക് പോകുമെന്ന് സൂചന നല്‍കി ബി.ജെ.പി നേതാവ് പങ്കജ മുണ്ഡെ രംഗത്തെത്തിയതോടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. തനിക്കൊപ്പം 12 എം.എല്‍.എമാരും ഉണ്ടാകുമെന്ന അവകാശവാദം അവര്‍ മുന്നോട്ട് വച്ചതായും റിപ്പോര്‍ട്ടുണ്ട്.

 

തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ബി.ജെ.പി നേതാവ് എന്ന വിശേഷണം പങ്കജ മുണ്ഡെ നീക്കം ചെയ്തു. രാഷ്ട്രീയ സാഹചര്യം മാറിയതിനാല്‍ തന്റെ നിലപാടിലും മാറ്റമുണ്ടാകുമെന്നും, ഇതുമായി ബന്ധപ്പെട്ടുള്ള അന്തിമ പ്രഖ്യാപനം ഈ മാസം 12ന് നടത്തുമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍.സി.പിയുടെ ധനഞ്ജയ് മുണ്ഡെയോട് പങ്കജ മുണ്ഡെ തോറ്റിരുന്നു. പാര്‍ട്ടിയിലെ തന്നെ ചിലര്‍ തനിക്ക് എതിരെ പ്രവര്‍ത്തിച്ചതാണ് തോല്‍വിക്ക് കാരണമെന്ന് അവര്‍ ആരോപിച്ചിരുന്നു. ഫഡ്‌നാവിസല്ല മുഖ്യമന്ത്രി താനായിരിക്കുമെന്ന പങ്കജയുടെ പ്രഖ്യാപനം ചില ബി.ജെ.പി നേതാക്കളില്‍ അനിഷ്ടമുണ്ടാക്കിയിരുന്നു. ഇതാകാം വോട്ട് മറിയാനുണ്ടായ കാരണമെന്ന് പങ്കജ ആരോപിച്ചിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ശിവസേന മുഖപത്രമായ സാമ്‌നയില്‍ പങ്കജ മുണ്ഡെയുടെ അവകാശവാദങ്ങള്‍ സ്ഥിരീകരിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 170ല്‍ നിന്ന് 182 പേരിലേക്ക് ത്രികക്ഷി സര്‍ക്കാരിന്റെ പിന്തുണ പോകുമെന്ന് ലേഖനത്തില്‍ പറയുന്നു. പങ്കജ മുണ്ഡെ ശിവസേനയിലേക്ക് പോയാല്‍ അത് ബി.ജെ.പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കും.