ക്ഷേത്രദർശനം നടത്തി മടങ്ങവെ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; എട്ട് പേര്‍ക്ക് ദാരുണാന്ത്യം

Spread the love

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ടു പേർക്ക് ദാരുണാന്ത്യം. നന്ദുർബാർ ജില്ലയിലെ ചാന്ദ്ഷാലി ഘട്ടിലാണ് സംഭവം.

അമിതവേഗത്തിലെത്തിയ പിക്കപ്പ് നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. അസ്തംബ ദേവിക്ഷേത്ര തീർഥാടനത്തിന് ശേഷം മടങ്ങുകയായിരുന്ന യാത്രക്കാരാണ് വാനില്‍ ഉണ്ടായിരുന്നത്. ചുരത്തിലെ വളവില്‍, ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനാല്‍ പിക്കപ്പ് കൊക്കയിലേക്ക് മറിയുകായായിരുന്നു. അപകടത്തില്‍ വാഹനം പൂർണമായും തകർന്നു. വാഹനത്തില്‍ കുരുങ്ങിയവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പുറത്തെടുക്കുമ്ബോഴേക്കും എട്ടുപേർക്ക് ജീവൻ നഷ്ടമായിരുന്നു. നിരവധി പേർക്ക് പരിക്കേല്‍ക്കുകയും, ഗുരുതര പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരുമെത്തി രക്ഷാപ്രവർത്തനം നടത്തി.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രയുടെ തുടക്കം മുതലേ വാഹനം അമിത വേഗത്തിലായിരുന്നെന്ന് പരിക്കേറ്റ യാത്രക്കാർ പൊലീസിനോട് പറഞ്ഞു. വളവില്‍ അമിതവേഗത്തില്‍ തിരിച്ചപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു. ചികില്‍സയിലുള്ള പലരുടെയും നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group