play-sharp-fill
മഹാറാണി തീയേറ്ററിൽ നികുതി വെട്ടിപ്പ്; പാലാ ന​ഗരസഭയിൽ വിജിലൻസ് റെയ്ഡ്

മഹാറാണി തീയേറ്ററിൽ നികുതി വെട്ടിപ്പ്; പാലാ ന​ഗരസഭയിൽ വിജിലൻസ് റെയ്ഡ്

സ്വന്തം ലേഖകൻ

പാലാ:തിയേറ്ററില്‍ നികുതി വെട്ടിപ്പ് നടക്കുന്നു എന്ന പരാതിയെതുടര്‍ന്ന് നഗരസഭ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തി.


കോട്ടയം വിജിലന്‍സ് വിഭാഗമാണ് റെയ്ഡ് നടത്തിയത്. ആറംഗസംഘമാണ് റെയ്ഡിനെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കിടയാക്കിയ മഹാറാണി തീയേറ്റര്‍ പുറത്തുനിന്നുള്ള എന്‍ജിനീയറെക്കൊണ്ട് അളപ്പിച്ച വിജിലന്‍സ് സംഘം ഇന്നും വിശദമായ പരിശോധന നടത്തും.

പ്രാഥമികമായി ചില ക്രമക്കേടുകള്‍ കണ്ടെത്തിയെങ്കിലും ഇതുസംബന്ധിച്ച വ്യക്തത തുടര്‍പരിശോധനയ്ക്ക് ശേഷമേ ആകുകയുള്ളൂവെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നഗരസഭ ഭരണപക്ഷത്തുനിന്നു തന്നെ ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം റെയ്ഡിനെത്തിയത്. തിയേറ്ററുമായി ബന്ധപ്പെട്ടും നികുതി സംബന്ധിച്ചുമുള്ള രേഖകള്‍ വിജിലന്‍സ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

മുൻ കൗൺസിലുകളിൽ ആരോപണ വിധേയമായ പാലായിലെ ഒരു പ്രശസ്ത സിനിമാ തീയേറ്ററുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വിവാദ പ്രശ്നങ്ങൾ അടങ്ങിയ ഫയലുകളും പിടിച്ചെടുത്തവയിൽ പെടുമെന്നാണ് സൂചന.