video
play-sharp-fill

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; വിദ്യയുടെ പിഎച്ച്‌ഡി പ്രവേശനത്തിലും ക്രമക്കേടെന്ന് ആരോപണം; നിയമനത്തില്‍ സംവരണ അട്ടിമറി

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; വിദ്യയുടെ പിഎച്ച്‌ഡി പ്രവേശനത്തിലും ക്രമക്കേടെന്ന് ആരോപണം; നിയമനത്തില്‍ സംവരണ അട്ടിമറി

Spread the love

സ്വന്തം ലേഖിക

കൊച്ചി: വ്യാജ എക്‌സിപീരിയൻസ് സര്‍ട്ടിഫക്കറ്റ് ഹാജരാക്കിയതിലൂടെ വിവാദത്തിലായ എസ് എഫ് ഐ മുൻനേതാവ് വിദ്യ.കെ യുടെ പിഎച്ഡി പ്രവേശനത്തിലും ക്രമക്കേടാരോപണം.

വിദ്യക്ക് പ്രവേശനം നല്കാനായി വിജ്ഞാപനത്തില്‍ പറഞ്ഞതിലും അധികം വിദ്യാര്‍ഥികളെ കാലടി സര്‍വകലാശാല പ്രവേശിപ്പിച്ചു. നിയമനത്തില്‍ സംവരണ അട്ടിമറി നടന്നതായി സര്‍വകലാശാല എസ്.സി എസ്.ടി സെല്‍ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയെ സമീപിക്കാനായി വിദ്യക്ക് വിവരാവകാശ രേഖ ഉടനെ കിട്ടാൻ വൈസ് ചാൻസലര്‍ ഇടപെട്ടതായും എസ്.സി എസ്.ടി സെല്‍ കണ്ടെത്തിയിരുന്നു.

അതേസമയം വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കേസില്‍ പൊലീസ് അന്വേഷണവും തുടരുകയാണ്. കോളജ് അധികൃതരുടെ പരാതിയില്‍ കെ വിദ്യക്കെതിരെ കേസെടുത്ത എറണാകുളം സെൻട്രല്‍ പൊലീസ് പ്രിൻസിപ്പാലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.