കാഴ്‌ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിയമനടപടിയ്ക്ക് മഹാരാജാസ് കോളേജ്; പൊലീസില്‍ പരാതി നല്‍കും

Spread the love

സ്വന്തം ലേഖിക

കൊച്ചി: കാഴ്ച പരിമിതനായ അദ്ധ്യാപകനെ ക്ലാസ് റൂമില്‍ അപമാനിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിയമനടപടിയ്ക്ക് മഹാരാജാസ് കോളേജ്.

സംഭവത്തില്‍ മാനേജ്‌മെന്റ് പൊലീസില്‍ പരാതി നല്‍കും. കോളേജ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമപ്രകാരം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യപ്പെട്ടാണ് പൊലീസില്‍ പരാതി നല്‍കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ കെ എസ്‌ യു നേതാവ് ഫാസില്‍ അടക്കം ആറ് വിദ്യാര്‍ത്ഥികളെ കോളേജ് സസ്പെൻഡ് ചെയ്തിരുന്നു.

ബി എ പൊളിറ്റിക്കല്‍ സയൻസ് അദ്ധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസ് റൂമിനുള്ളില്‍ അപമാനിച്ചത്. അദ്ധ്യാപകൻ ക്ളാസിലുള്ളപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഫോണ്‍ നോക്കിയിരിക്കുന്നതും കസേര വലിച്ചുമാറ്റുന്നതും അടങ്ങുന്ന വീഡിയോയാണ് പുറത്തു വന്നത്.

അദ്ധ്യാപകന്റെ പുറകില്‍ നിന്ന് കളിയാക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ക്ളാസിലെ വിദ്യാര്‍ത്ഥികള്‍ തന്നെ ചിത്രീകരിച്ച വീഡിയോ സമൂഹമാദ്ധ്യമത്തിലൂടെ പുറത്തു വന്നതിന് പിന്നാലെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

കെ എസ്‌ യു നേതാവ് ഉള്‍പ്പെടുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് കോളേജ് നടപടി സ്വീകരിച്ചത്.