video
play-sharp-fill
വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റും, ആർഷോയുടെ മാർക്ക് ലിസ്റ്റും;  മഹാരാജാസ് കോളേജിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം; ബാരിക്കേഡ് തകർത്ത പ്രതിഷേധക്കാർക്കുനേരെ പൊലീസിന്റെ ജലപീരങ്കി

വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റും, ആർഷോയുടെ മാർക്ക് ലിസ്റ്റും; മഹാരാജാസ് കോളേജിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം; ബാരിക്കേഡ് തകർത്ത പ്രതിഷേധക്കാർക്കുനേരെ പൊലീസിന്റെ ജലപീരങ്കി

സ്വന്തം ലേഖകൻ

കൊച്ചി: മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചുമത്തി ജോലി നേടിയ സംഭവത്തിലും പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിലും മഹാരാജാസ് കോളേജിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് കെ.എസ്.യു മാർച്ച് നടത്തിയത്. ആർഷോയെ ജയിപ്പിച്ചുവിട്ട സംഭവത്തിലും വ്യാജ രേഖ ചമച്ച സംഭവത്തിലും അധ്യാപകർക്ക് പങ്കുണ്ടെന്നും അവർക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രതിഷേധക്കാരെ റോഡിൽ തന്നെ തടഞ്ഞു. പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു. പൊലീസിന് നേരെ കല്ലേറുണ്ടായി. ഇതിനെത്തുടർന്ന് രണ്ടുവട്ടം പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി