മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച സംഭവം; വിദ്യയ്ക്കെതിരെ വിശദ അന്വേഷണം വേണം; അഗളി പൊലീസില്‍ പരാതി നൽകി അട്ടപ്പാടി കോളജ് പ്രിൻസിപ്പൽ

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: വ്യാജരേഖ ചമച്ച സംഭവത്തിൽ എസ്എഫ്ഐ മുൻ നേതാവും കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യയ്ക്കെതിരെ (വിദ്യ വിജയൻ) അട്ടപ്പാടി സർക്കാർ കോളജ് പ്രിൻസിപ്പൽ പരാതി നൽകി. വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ലാലിമോൾ വർഗീസാണ് അഗളി പൊലീസില്‍ പരാതി നൽകിയത്. ഈ മാസം രണ്ടിന് അഭിമുഖത്തിനായി ഹാജരാക്കിയ രേഖ വ്യാജമെന്നാണ് പരാതി.

അതേസമയം, സംഭവത്തിൽ വിദ്യയ്ക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആറും രേഖകളും അഗളി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വ്യാജരേഖ സമർപ്പിച്ച കോളജ് അഗളി പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാലാണ് ഫയൽ കൈമാറ്റം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ ഇന്റർവ്യൂവിനു വിദ്യ 2 സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിരുന്നു. 2018 ജൂൺ 4 മുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തിൽ പഠിപ്പിച്ചിരുന്നുവെന്നാണ് ഇവയിൽ പറയുന്നത്. ആദ്യ സർട്ടിഫിക്കറ്റിലെ കാലയളവിൽ വിദ്യ യഥാർഥത്തിൽ മഹാരാജാസിലെ പിജി വിദ്യാർഥിയായിരുന്നു.