
പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ ഇറാനിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടാനിരുന്ന മാനുഷിക സഹായ വിമാനം അമേരിക്കൻ ആക്രമണത്തിൽ തകർത്തതായി റിപ്പോർട്ടുകൾ. ഇറാനിലെ മഷാദ് വിമാനത്താവളത്തിൽ വെച്ചാണ് ഈ സംഭവം നടന്നതെന്ന് എഎൻഐയും ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്തത്. മേഖലയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതിനിടയിൽ നടന്ന ഈ ആക്രമണം ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തൽ.
ഇറാനിയൻ വിമാനക്കമ്പനിയായ മഹാൻ എയറിന്റെ വിമാനമാണ് ആക്രമണച്ചത്. ഇറാനിയൻ ജനതയ്ക്കായി അത്യാവശ്യ മരുന്നുകളും മറ്റ് സഹായങ്ങളും ശേഖരിക്കാനാണ് യാത്ര നിശ്ചയിച്ചിരുന്നതെന്നും ഇറാൻ അറിയിച്ചു.
ഈ ആഴ്ച ഡൽഹിയിലേക്ക് പറക്കാനിരുന്ന വിമാനമാണ് തകർന്നതെന്നും ഇറാൻ അറിയിച്ചു. അമേരിക്ക നടത്തിയ മിസൈൽ ആക്രമണത്തിലാണ് വിമാനം തകർന്നതെന്ന് ഇറാൻ വൃത്തങ്ങൾ ഔദ്യോഗികമായി ആരോപിക്കുന്നുണ്ടെങ്കിലും, അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഇതുവരെ സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല.


