
സ്വന്തം ലേഖിക
ചെന്നൈ: വിവാഹ തട്ടിപ്പ് തൊഴിലാക്കിയ യുവതി അറസ്റ്റിലായി.
മേട്ടുപ്പാളയം സ്വദേശി മഹാലക്ഷ്മി(32) ആണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുരുഷന്മാരെ വശീകരിച്ച് വിവാഹം കഴിച്ച് പണവും സ്വര്‍ണവും അടിച്ചുമാറ്റി മുങ്ങുന്നതാണ് ഇവരുടെ പതിവ്. ആഡംബര ജീവിതം നയിക്കാനാണ് യുവതി വിവാഹ തട്ടിപ്പ് നടത്തിയിരുന്നത്.
ഇതുവരെ മഹാലാക്ഷ്മി ആറ് വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്.
അഞ്ചാമത്തെ ഭര്‍ത്താവായ വില്ലപുരം മേല്‍മലയന്നൂരിലെ മണികണ്ഠന്റെ പരാതിയെ തുടര്‍ന്നാണ് യുവതിയുടെ തട്ടിപ്പിന്റെ കഥ പുറംലോകം അറിയുന്നത്.
ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആറാമത്തെ ഭര്‍ത്താവിന്റെ സേലത്തെ വീട്ടില്‍ നിന്നും യുവതിയെ പിടികൂടിയത്.