മഹാകുംഭമേളയിൽ ഉണ്ടായ അപകടം നിസാരമെന്ന് ബിജെപി എംപിയും ബോളിവുഡിന്‍റെ പഴയ ഡ്രീം ഗേളുമായ ഹേമമാലിനി: ഗംഗ -‌ യമുന – സരസ്വതി സംഗമത്തില്‍ തനിക്ക് നന്നായി സ്നാനം ചെയ്യാൻ സാധിച്ചെന്നും എം.പി: തിരക്കിൽപ്പെട്ട് 30 പേരാണ് മരിച്ചത്.

Spread the love

ന്യൂഡല്‍ഹി: പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ മുപ്പത് പേർ തിരക്കില്‍പ്പെട്ട് മരിച്ച സംഭവത്തെ നിസാരവത്കരിച്ച്‌ ബിജെപി എംപിയും ബോളിവുഡിന്‍റെ പഴയ ഡ്രീം ഗേളുമായ ഹേമമാലിനി.

video
play-sharp-fill

ഇതൊന്നും വലിയ കാര്യമല്ലെന്നും, ഗംഗ -‌ യമുന – സരസ്വതി സംഗമത്തില്‍ തനിക്ക് നന്നായി സ്നാനം ചെയ്യാൻ സാധിച്ചെന്നും ഹേമമാലിനി പറഞ്ഞു.

ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ വളരെ നന്നായാണ് കുംഭമേള നടത്തുന്നതെന്നും, എല്ലാം വളരെ നന്നായാണ് മുന്നോട്ടുപോകുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്രയധികം പേർ വരുന്നിടത്ത് തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. ഇത്തരം സംഭവങ്ങളൊക്കെ സ്വാഭാവികമാണെന്നും എംപി. അപകടത്തെ പെരുപ്പിച്ചു കാണിക്കുകയാണെന്നും അവർ ആരോപിച്ചു.

എന്നാല്‍, യഥാർഥത്തില്‍ ഇവിടെ മുപ്പതല്ല, കൂടുതല്‍ പേർ മരിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

അപകടത്തില്‍ മരിച്ച നിരവധി പേരുടെ മൃതദേഹങ്ങള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ടെന്ന് സമാജ്‌വാദി പാർട്ടി എംപിയും ബോളിവുഡ് നടിയുമായ ജയ ബച്ചനും ആരോപിച്ചിരുന്നു.