കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ കോടികളുടെ സ്വർണ്ണശേഖരം..! കാവൽ നിൽക്കുന്നത് കുറുവടി പോലും കയ്യിലില്ലാത്ത സെക്യൂരിറ്റി ജീവനക്കാരൻ; കോടികളുടെ സ്വർണ്ണത്തിന് പുല്ലു വില കൽപ്പിച്ച് ദേവസ്വം ബോർഡും; ക്ഷേത്രത്തിലുള്ളത് വൻ സുരക്ഷാ വീഴ്ച
എ.കെ ശ്രീകുമാർ
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രി എത്തി മോഷണം നടത്തി മടങ്ങിയ കള്ളൻ, സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടത് കോടികളുടെ സ്വർണ ശേഖരമുള്ള സ്‌ട്രോങ് റൂമിനുള്ളിൽ. തിരുനക്കര മഹാദേവക്ഷേത്രത്തിലെ 125 പവൻ തൂക്കമുള്ള സ്വർണ്ണത്തിടമ്പ് അടക്കമുള്ള വൻ സ്വർണ ശേഖരമാണ് തിരുനക്കര മഹാദേവക്ഷേത്രത്തിലെ സ്‌ട്രോ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്നത്. ഇത് അടക്കം വിവിധ ക്ഷേത്രങ്ങിലെ രണ്ടരക്കോടിയോളം രൂപ വില വരുന്ന അ്ഞ്ചു കിലോ സ്വർണവും മഹാദേവക്ഷേത്രത്തിലെ സ്‌ട്രോങ് റൂമിനുള്ളിലുണ്ട്. ഇതിനുള്ള കാവാലകട്ടെ ഒരു കുറുവടി പോലും കയ്യിലില്ലാത്ത ഒരു സെക്യൂരിറ്റി ജീവനക്കാരനും..!
കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് ക്ഷേത്രത്തിന്റെ വടക്കേനട ചാടിക്കടന്ന് ബർമ്മൂഡ മാത്രം ധരിച്ച്, മങ്കി ക്യാപ്പ് മുഖത്തണിഞ്ഞ് മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ എത്തിയത്. ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് സെക്യൂരിറ്റി ജീവനക്കാരൻ കിടന്നുറങ്ങുന്ന സ്‌ട്രോങ് റൂം പുറത്തു നിന്നും അടച്ചു കുറ്റിയിട്ട ശേഷമാണ് കാണിക്ക വഞ്ചി്കുത്തിത്തുറന്ന് പണവുമായി മടങ്ങിയത്. എന്നാൽ, ഇതിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന അമൂല്യ നിധിയെപ്പറ്റി മോഷ്ടാവിനോ, നാട്ടുകാർക്കോ തന്നെ വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ കോട്ടയം, മുണ്ടക്കയം ഗ്രൂപ്പുകളിലെ അറുപതിലധികം വരുന്ന ക്ഷേത്രങ്ങളിലെ സ്വർണ്ണവും വെള്ളിയും പൊന്നും തങ്കവും, സ്വർണ്ണപാത്രങ്ങളും അടക്കമുള്ളവ സൂക്ഷിക്കുന്നത്, തിരുനക്കരയിലെ ഈ സ്‌ട്രോങ് റൂമിലാണ്. തിരുനക്കര മഹാദേവന്റെ 125 പവൻ തൂക്കം വരുന്ന പൊന്നിൻ തിടമ്പ്, ചെറുവള്ളിക്കാവിലമ്മയുടെ സ്വർണവും തങ്കവുമായ ആഭരണങ്ങൾ, ചിറക്കടവ് ക്ഷേത്രത്തിലെ സ്വർണ്ണം, ഇത് കൂടാതെ വിവിധ ക്ഷേത്രങ്ങളിൽ ഉത്സവകാലത്ത് മാത്രം പുറത്തെടുക്കുന്ന സ്വർണ്ണ പാത്രങ്ങൾ അടക്കമുള്ളവ സൂക്ഷിച്ചിരിക്കുന്നത് ഈ സ്‌ട്രോൾ റൂമിലാണ്.
ഏകദേശം അഞ്ചു കിലോയ്ക്കുമുകളിലുള്ള ഈ സ്വർണത്തിന് ഏതാണ്ട് രണ്ടരക്കോടിയിൽ അധികം രൂപ വില വരുമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഇത്രത്തോളം വലിയ നിധി ശേഖരത്തിനു കാവൽ നിൽക്കുന്നത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ്. ക്ഷേത്രത്തിനുള്ളിൽ തന്നെയാണ് സ്‌ട്രോങ് റൂം എങ്കിലും, ഇതിന്റെ സുരക്ഷാ ചുമതല ദേവസ്വം ബോർഡിന് നേരിട്ടാണ്. ബോർഡിന്റെ ചുമതലയിലുള്ള സെക്യൂരിറ്റി ജീവനക്കാരൻ ഈ സ്‌ട്രോങ്ങ് റൂമിൽ നിന്നും പുറത്തിറങ്ങാൻ പാടില്ല. ക്ഷേത്രത്തിൽ മോഷണം നടക്കുന്നത് കണ്ടാൽ പോലും ഇയാൾ ക്ഷേത്രത്തിലേയ്ക്കു, സ്‌ട്രോങ് റൂം വിട്ട് ഇറങ്ങരുതെന്നാണ് ചട്ടം
എന്നാൽ, ഇത്രയും കനത്ത സുരക്ഷ വേണ്ട, അതീവ വിലപ്പിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമിന് ആവശ്യത്തിന് സുരക്ഷയില്ലെന്നതാണ് കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിൽ നിന്നും വ്യക്തമാകുന്നത്. തോക്ക് ധാരികളായ പൊലീസ് ഉദ്യോഗസ്ഥരുടെയെങ്കിലും സാന്നിധ്യത്തിൽ ഇവിടെ സുരക്ഷ ഏർപ്പെടുത്തണമെന്ന ആവശ്യമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ക്ഷേത്രത്തിന്റെ സുരക്ഷ പോലെ തന്നെ അതീവ പ്രാധാന്യത്തോടെ തന്നെ ഈ സ്‌ട്രോങ് റൂമിന്റെയും സുരക്ഷ കാണണമെന്ന ആവശ്യവും ശ്ക്തമായിട്ടുണ്ട്.