ഈ ലക്ഷണം കണ്ടാല്‍ ഉടൻ തന്നെ ഡോക്ടറെ കാണൂ, ഇല്ലേ പണി കിട്ടും; ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ കുറവ് ഉണ്ടെങ്കില്‍ കാണുന്ന 6 ലക്ഷണങ്ങള്‍

Spread the love

ശരീരത്തിന്റെ സമഗ്ര ആരോഗ്യത്തിനായും ശരിയായ പ്രവർത്തനത്തിനായും അത്യന്തം പ്രധാനപ്പെട്ട ധാതുവാണ് മഗ്നീഷ്യം. പേശികളുടെ കാര്യക്ഷമമായ പ്രവർത്തനം, ശരീരത്തിന്റെ പ്രതിരോധ ശേഷി, അസ്ഥികളുടെ ദൃഢത, നാഡീ സംവേദനങ്ങളുടെ കൈമാറ്റം, ഹൃദയത്തിന്റെ സ്ഥിരതയുള്ള പ്രവർത്തനം എന്നിവയിലേക്കെല്ലാം മഗ്നീഷ്യം നിർണായകമായി സഹായിക്കുന്നു.

ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുമ്പോൾ താഴെപ്പറയുന്ന ചില പ്രധാന ലക്ഷണങ്ങൾ കാണപ്പെടാം:

1. പേശികളുടെ സങ്കോചനത്തിനു ശേഷം അവ ശാന്താവസ്ഥയിൽ എത്താൻ സഹായിക്കുന്ന ഘടകമാണ് മഗ്നീഷ്യം. ശരീരത്തിൽ മഗ്നീഷ്യത്തിന്റെ കുറവ് ഉണ്ടാകുമ്പോൾ, പേശികളിക്ക് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉയരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. മഗ്നീഷ്യം കുറവിൻറെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് കുറഞ്ഞ ഊർജ്ജമാണ്. നമുക്കെല്ലാവർക്കും ഇടയ്ക്കിടെ ക്ഷീണം തോന്നാറുണ്ട്. പതിവ് ക്ഷീണം ഒരു പ്രശ്നമല്ലെങ്കിലും, അസാധാരണമായ ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടുന്നത് മഗ്നീഷ്യം കുറവിന്റെ ലക്ഷണമാകാം.

3. മഗ്നീഷ്യം കുറവിൻറെ മറ്റൊരു ലക്ഷണം ക്രമരഹിതമായ ഹൃദയമിടിപ്പ് ആണ്. ശരീരത്തില്‍ മഗ്നീഷ്യത്തിൻറെ അളവ് കുറയുന്നത് രക്തസമ്മർദ്ദം കൂടാനും ഹൃദയത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. ഈ ലക്ഷണം കണ്ടാല്‍ ഉടൻ തന്നെ ജോക്ടറെ കണ്ട് പരിശോധന നടത്തുക

4. ചില ആളുകള്‍ക്ക്, പ്രത്യേകിച്ച്‌ കൈകളിലും കാലുകളിലും, മരവിപ്പ് അനുഭവപ്പെടുന്നു. മഗ്നീഷ്യത്തിന്റെ അഭാവം നാഡികള്‍ക്ക് അസ്വസ്ഥതയോ കേടുപാടുകളോ ഉണ്ടാക്കുകയും ചെയ്യും.

5. മഗ്നീഷ്യം മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന തലച്ചോറിലെ രാസവസ്തുക്കളെ ബാധിക്കുന്നു. മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് ഉത്കണ്ഠ, ക്ഷോഭം, വിഷാദം എന്നിവ വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം.

6. വിശപ്പില്ലായ്മ, പെട്ടെന്ന് വയറു നിറയുന്നത് അല്ലെങ്കില്‍ ഓക്കാനം എന്നിവയും മഗ്നീഷ്യം കുറഞ്ഞതിന്റെ ലക്ഷണങ്ങളാകാം.

ഇവ കാണുന്നുണ്ടെങ്കിൽ, ഡോക്ടറുടെ നിർദ്ദേശപ്രകാരം പരിശോധനയും ചികിത്സയും നടത്തേണ്ടത് അത്യാവശ്യമാണ്.