ട്രെയിൻ യാത്രയ്ക്കിടെ മജീഷ്യൻ മനു പൂജപ്പുരയെ കാണാനില്ലെന്ന് പരാതി; കാണാതായത് കുടുംബത്തോടൊപ്പം ഐലൻഡ് എക്സ്പ്രസിൽ യാത്രചെയ്യവേ; കുടുംബം കോട്ടയം റെയിൽവേ സ്റ്റേഷനിൽ പരാതി നൽകി; പരാതിയുടെ അടിസ്ഥാനത്തിൽ ആർപിഎഫും പോലീസും അന്വേഷണം ആരംഭിച്ചു

Spread the love

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ മജീഷ്യൻ മനു പൂജപ്പുരയെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരത്തു നിന്ന് ഐലൻഡ് എക്സ്പ്രസിൽ ആന്ധ്രയിലേക്ക് പോവുകയായിരുന്നു മനുവും കുടുംബവും.

അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. എന്നാൽ, മാവേലിക്കര റെയിൽവേ സ്റ്റേഷൻ കഴിഞ്ഞപ്പോൾ മുതൽ മനുവിനെ കാണാനില്ലെന്ന് മാതാപിതാക്കൾ പറയുന്നു.

ഉടൻ തന്നെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കുടുംബം പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ആർപിഎഫും പോലീസും അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മനുവിന്റെ ഫോണും മറ്റ് സാധനങ്ങളും ട്രെയിനിൽ തന്നെയുണ്ടെന്നാണ് വിവരം.