
കോട്ടയം: ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നവർക്കിടയില്‍ ഇന്ന് മഖാന വലിയ തരംഗമാണ്.
പ്രോട്ടീൻ, ഫൈബർ തുടങ്ങിയ പോഷകങ്ങളുടെ കലവറയായ മഖാന ദിവസവും മിതമായ അളവില്‍ കഴിക്കുന്നത് ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചെറുതല്ല.
മഖാനയുടെ പ്രധാന ഗുണങ്ങള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദഹനത്തിന് ഉത്തമം: മഖാനയില്‍ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനപ്രക്രിയ സുഗമമാക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ നേരിടുന്നവർക്ക് ഇത് വറുത്ത് ലഘുഭക്ഷണമായി കഴിക്കുന്നത് ഗുണകരമാണ്.
ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങള്‍: ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുള്ളതിനാല്‍ ശരീരത്തിലെ വീക്കം കുറയ്ക്കാനും ഓക്‌സിഡേറ്റീവ് സ്ട്രെസ് തടയാനും ഇത് സഹായിക്കുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു: മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ മഖാനയില്‍ ധാരാളമുണ്ട്. സോഡിയത്തിന്റെ അളവ് വളരെ കുറവായതിനാല്‍ ബിപി നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
തൂക്കം കുറയ്ക്കാൻ സഹായിക്കുന്നു: കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും അടങ്ങിയ മഖാന കഴിക്കുന്നത് വേഗത്തില്‍ വയർ നിറഞ്ഞതായി തോന്നിക്കാൻ സഹായിക്കും. ഇത് അമിത ഭക്ഷണം ഒഴിവാക്കി ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
വൃക്കയുടെ പ്രവർത്തനം: ആന്റിഓക്‌സിഡന്റ് സാന്നിധ്യം വൃക്കകളുടെ സുഗമമായ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു.



