
മലപ്പുറം: സ്വകാര്യ ബസില്‍ വയോധികനെ യുവാവ് ക്രൂരമായി മര്‍ദിച്ചു. മലപ്പുറം താഴേക്കോട് സ്വദേശി ഹംസയെ ആണ് യുവാവ് ക്രൂരമായി മര്‍ദിച്ചത്.
ഹംസയുടെ മൂക്ക് ഇടിച്ചു തകര്‍ത്തു.മലപ്പുറം താഴേക്കോടു നിന്നും കരിങ്കല്ലത്താണിയിലേക്ക് വരുന്നതിനിടെയാണ് ആക്രമണം.
ഇന്നലെ വൈകിട്ട് നാലു മണിക്ക് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.ബസില്‍ വച്ച് ഒരു യുവാവ് ഹംസയുടെ കാലില്‍ ചവിട്ടി. ഇതേതുടര്‍ന്ന് അല്പം മാറി നില്ക്കാൻ ഹംസ ആവശ്യപ്പെട്ടു.
ഇതില്‍ പ്രകോപിതനായ യുവാവ് അസഭ്യവര്‍ഷം നടത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.മർദ്ദനത്തില്‍ ഹംസയുടെ തലക്കും മൂക്കിനും പരിക്കേറ്റു. മൂക്കിന്റെ എല്ലുപൊട്ടിയ ഹംസ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഹംസയുടെ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സ്കൂള്‍ വിട്ട സമയമായതിനാല്‍ തന്നെ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ പിൻ ഡോറിന് സമീപമാണ് യുവാവ് നിന്നിരുന്നത്. വയോധികനെ അസഭ്യം വിളിച്ചശേഷം പലതവണ മര്‍ദിച്ചു. പിന്നീട് കഴുത്തിന് പിടിച്ച് ബസിന് പുറത്തേക്ക് ഇറക്കി മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.



