
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളില്‍ പ്ലാസ്റ്റിക് കുപ്പി തിരികെ എടുക്കുന്ന നടപടി നാളെ മുതല്‍ ആരംഭിക്കുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി.
തിരുവനന്തപുരത്തും കണ്ണൂരിലും 20 ഷോപ്പുകളില്‍ ഇത് തുടക്കം കുറിക്കും. അടുത്ത വർഷം ജനുവരി 1 മുതല്‍ 283 ഷോപ്പുകളിലും ഇത് ആരംഭിക്കുമെന്നും ബെവ്കോ
എംഡി അറിയിച്ചു. എല്ലാതരം പ്ലാസ്റ്റിക് മദ്യകുപ്പികളും തിരികെ സ്വീകരിക്കാനാണ് തീരുമാനം. നടപടിയില്‍ കുടുംബശ്രീയുടെ സഹായവും ഉണ്ടാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രത്യേക കൗണ്ടറുകളിലായിരിക്കും കുപ്പികള്‍ സ്വീകരിക്കുക. ക്ലീൻ കേരള കമ്പനിയുമായി ചേർന്നാണ് കുപ്പികള്‍ സ്വീകരിക്കുന്നത്. നിലവില്‍ മദ്യം വാങ്ങുന്ന
ഷോപ്പില്‍ മാത്രമേ ആ കുപ്പി തിരികെ നല്‍കാൻ കഴിയുള്ളൂ. അതുപോലെ തന്നെ ബിവറേജില്‍ നിന്ന് ന്യൂസ് പേപ്പർ ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ഒക്ടോബർ 1
മുതല്‍ 15, 20 രൂപയുടെ ബാഗുകള്‍ നല്‍കും. പേപ്പറില്‍ പൊതിഞ്ഞ് നല്‍കുന്ന രീതി ഇനി മുതല്‍ ഉണ്ടായിരിക്കുന്നതല്ല. അതേ സമയം ജനങ്ങള്‍ക്ക് സ്വന്തമായി കാരി ബാഗുകള്‍ കൊണ്ടുവരാമെന്നും ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി.



