
മലപ്പുറം: മദ്യപിച്ച് സ്കൂൾവാഹനം ഓടിച്ച ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.
മലപ്പുറം തിരൂരിലാണ് സംഭവം.
തലക്കടത്തൂരിനു സമീപം എംവിഡി നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് മദ്യപിച്ചും നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചും സ്കൂൾ വാഹനം ഓടിച്ച ഡ്രൈവർ സഫ്‍വാനെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികളെ അതേ വാഹനത്തിൽ ഡ്രൈവ് ചെയ്ത് എംവിഡി ഉദ്യോഗസ്ഥൻ വീട്ടിലെത്തിച്ചു.
തിരൂർ സബ് ആർടി ഓഫീസിലെ എഎംവിഐയായ അരുൺ, മുഹമ്മദ് ഷാ എന്നിവർ അതേ വാഹനത്തിൽ കുട്ടികളെ വീടുകളിലെത്തിക്കുകയായിരുന്നു.
ഡ്രൈവർ സഫ്‍വാൻ്റ ലൈസൻസ് സസ്പെൻഡ് ചെയ്തു.