മദ്യം ഗുണമോ ദോഷമോ ? ദിവസം എത്ര അളവ് വരെകഴിക്കാം: മദ്യം കഴിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

Spread the love

ഡൽഹി: മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുമ്പോഴും മദ്യം കഴിക്കുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. മദ്യം കഴിക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നില്ല, മറിച്ച്‌ അപകടസാധ്യതകള്‍ മാത്രമേ ഉണ്ടാക്കുന്നുള്ളൂ.
കൗമാരപ്രായത്തിലുള്ള നിരവധി പേർ ഇന്ന് വലിയ അളവില്‍ മദ്യം കഴിക്കുന്നുണ്ട്.
“യുവാക്കളില്‍, പ്രായമായവരെ അപേക്ഷിച്ച്‌ ഉപഭോഗം കൂടുതലാണ്. ഈ പ്രായത്തിലുള്ളവരില്‍ സമപ്രായക്കാരുടെ സമ്മർദവും ഉള്‍പ്പെടുന്നു. കൂടുതല്‍ പേരും കോളേജ് സമയത്തോ ജോലിയില്‍ പ്രവേശിക്കുമ്ബോഴോ ആണ് മദ്യപിക്കാൻ തുടങ്ങുന്നത്. കുറഞ്ഞ ശമ്പളം കാരണം, അവർ വിലകുറഞ്ഞ മദ്യം കഴിക്കുന്നു. ഇത് ഗുരുതരമായ കരള്‍രോഗങ്ങളിലേക്ക് നയിക്കുന്നു,” ഡോ.ശ്രേയ് ശ്രീവാസ്തവ് ഇന്ത്യൻ പറഞ്ഞു.

മദ്യപാനം മൂലം ചെറുപ്പക്കാരില്‍ കരളിനെ ബാധിക്കുന്ന ഗുരുതര രോഗമായ ഹെപ്പറ്റൈറ്റിസ് സാധാരണമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവരില്‍ കരള്‍ രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. ഇത് ഹൃദയം, വൃക്ക തുടങ്ങി മറ്റ് അവയവങ്ങളുടെ പ്രവർത്തന തകരാറുകള്‍ക്കുമുള്ള സാധ്യത കൂട്ടും. കടുത്ത മദ്യപാനം കാരണം കരള്‍ മാറ്റിവയ്ക്കല്‍ നിരക്ക് ചെറുപ്പക്കാരില്‍ കൂടുതലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ പ്രായത്തില്‍ ഒരാള്‍ മദ്യം കഴിച്ചാല്‍, അതിജീവന പ്രായം ഗണ്യമായി കുറയുന്നുവെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടു. “മദ്യപിക്കുന്നവരില്‍, മറ്റുള്ളവരെ അപേക്ഷിച്ച്‌ അതിജീവന പ്രായം 70-75 വർഷത്തില്‍ നിന്ന് 55-60 വർഷമായി കുറയുന്നു. അതേസമയം, , 40 വയസ്സിനു മുകളിലുള്ള മുതിർന്നവർക്ക്, ചെറിയ അളവില്‍ മദ്യം കഴിക്കുന്നത് (ഒരു ദിവസം ഒന്ന് മുതല്‍ രണ്ട് സ്റ്റാൻഡേർഡ് ഡ്രിങ്ക്സ് വരെ) ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പക്ഷാഘാതം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതുള്‍പ്പെടെ ചില ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട്.
എന്നിരുന്നാലും, ഒരു പ്രായക്കാർക്കും മദ്യം ശുപാർശ ചെയ്യുന്നില്ലെന്ന് ഡോ.ശ്രീവാസ്തവ് അഭിപ്രായപ്പെട്ടു. “ഒരു രോഗവും തടയുന്നതിനായി ഒരു ഡോക്ടറും പ്രായമായവരോടോ ചെറുപ്പക്കാരോടോ മദ്യം കഴിക്കാൻ നിർദേശിക്കില്ല. എന്നാല്‍, ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് റെഡ് വൈൻ ഹൃദയത്തിന് നല്ലതാണെന്നാണ്. അതേസമയം, മദ്യം ഒന്നിനും നല്ലതല്ല,” അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ദിവസം എത്ര മദ്യം കഴിക്കുന്നത് സുരക്ഷിതം?
15-39 വയസ്സ് പ്രായമുള്ളവർക്ക്, പ്രതിദിനം ശുപാർശ ചെയ്യുന്ന മദ്യത്തിന്റെ അളവ് 0.136 സ്റ്റാൻഡേർഡ് ഡ്രിങ്ക്സാണ്. ഈ പ്രായത്തിലുള്ള സ്ത്രീകള്‍ക്ക്, ഇത് പ്രതിദിനം 0.273 ഡ്രിങ്ക്സാണ്. 40 വയസ്സിനു മുകളിലുള്ള മുതിർന്നവർക്ക്, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കില്‍, ശുപാർശ ചെയ്യുന്ന അളവ് പ്രതിദിനം സ്റ്റാൻഡേർഡ് ഡ്രിങ്ക്സിന്റെ പകുതിയാണ് (പുരുഷന്മാർക്ക് 0.527 ഡ്രിങ്ക്സും സ്ത്രീകള്‍ക്ക് 0.562 ഡ്രിങ്ക്സും) മുതല്‍ ഏകദേശം രണ്ട് സ്റ്റാൻഡേർഡ് ഡ്രിങ്ക്സ് (പുരുഷന്മാർക്ക് 1.69 പാനീയങ്ങളും സ്ത്രീകള്‍ക്ക് 1.82 ഉം) വരെയാണ്. 65 വയസ്സിനു മുകളിലുള്ള മുതിർന്നവർക്ക്, പ്രതിദിനം മൂന്ന് സ്റ്റാൻഡേർഡ് ഡ്രിങ്ക്സില്‍ അല്‍പം കൂടുതല്‍ (പുരുഷന്മാർക്ക് 3.19 ഡ്രിങ്ക്സും സ്ത്രീകള്‍ക്ക് 3.51 ഡ്രിങ്ക്സും) ശുപാർശ ചെയ്യുന്നു.

ഡോ. ശ്രീവാസ്തവിന്റെ അഭിപ്രായത്തില്‍, ബിയർ, വൈൻ, വിസ്കി തുടങ്ങി ഏത് തരം മദ്യമാണ് കഴിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അളവ്.. അവയിലെല്ലാം വ്യത്യസ്ത അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നു. ഒരു ആഴ്ചയില്‍ ഏകദേശം 10 സ്റ്റാൻഡേർഡ് ഡ്രിങ്ക്സും ഒരു ദിവസം ഒന്നില്‍ കൂടുതല്‍ സ്റ്റാൻഡേർഡ് ഡ്രിങ്ക്സും പാടില്ല. ഒരു ഡ്രിങ്ക് 15-30 മില്ലി ആയിരിക്കണം.”

മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.