
കോട്ടയം: കെഎസ് യു നേതാവ് ലഹരി ഉപയോഗിച്ച് അപകടം സൃഷ്ടിച്ച സംഭവത്തില്‍ കെ എസ് യു കോട്ടയം ജില്ലാ നേതൃത്വത്തിന്‍റെ സർക്കുലർ.
കോട്ടയം സി എം എസ് കോളജിലെ വിദ്യാർത്ഥി ഉണ്ടാക്കിവച്ച അനിഷ്ട സംഭവം സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയതായി തുറന്നു പറച്ചില്‍. കോളജിലെ പരിപാടി കഴിഞ്ഞ് മടങ്ങുമ
മ്പോഴാണ് ലഹരി ഉപയോഗിച്ച് കാറോടിച്ച് കെ എസ് യു നേതാവായ ജൂബിൻ ജേക്കബ് അപകടമുണ്ടാക്കിയത്.
ജൂബിൻ ജേക്കബ് മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തി വച്ചത് വൻ വാർത്തയും വിവാദവുമായിരുന്നു. ഇയാളെ സംഘടനയില്‍ നിന്നും പുറത്താക്കിയതാണെന്ന് വരുത്താൻ സർക്കുലർ തട്ടിക്കൂട്ടിയ വിവരം പുറത്ത് വന്നതും ജില്ലാ നേതൃത്വത്തിന് നാണക്കേടുണ്ടാക്കിയിരുന്നു.
സി എം എസ് കോളജില്‍ കെ എസ് യു സംഘടിപ്പിച്ച ആഘോഷ പരിപാടി കഴിഞ്ഞ് വാഹനത്തില്‍ മടങ്ങുമ്പോഴാണ് നിരവധി വാഹനങ്ങള്‍ മദ്യലഹരിയില്‍ ഇയാള്‍ ഇടിച്ചു തെറിപ്പിച്ചത്. ഒടുവില്‍ നിയന്ത്രണം വിട്ട ഇയാളുടെ വാഹനം മരത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാർ നടത്തിയ പരിശോധനയില്‍ കെ എസ് യു നേതാവായ ജൂബിന്റെ വാഹനത്തില്‍ നിന്നും ഒഴിഞ്ഞ മദ്യ കുപ്പികള്‍ കണ്ടെത്തി. തെളിവുകള്‍ സഹിതം മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടതോടെയാണ് കെ എസ് യു ജില്ലാ നേതൃത്വം വിശദീകരണവുമായി രംഗത്ത് വന്നത്.
കോളേജിലെ ആഘോഷ പരിപാടി സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കി. യൂണിറ്റ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടി ജില്ലാ നേതൃത്വത്തെ അറിയിക്കണം. അല്ലാത്തപക്ഷം ഉണ്ടാവുന്ന അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നും സർക്കുലറില്‍ വ്യക്തമാക്കുന്നു. പ്രത്യക്ഷത്തില്‍ ജൂബിനും സംഘവും മദ്യപിച്ചിരുന്ന കാര്യം കെ എസ് യു ജില്ലാ നേതൃത്വം ശരിവയ്ക്കുകയാണ്.