വീട്ടിൽ അതിക്രമിച്ചു കയറി പിതാവിനെ ആക്രമിച്ച ശേഷം മകളെ തട്ടിക്കൊണ്ടുപോയി ; പ്രതിയെ അറസ്റ്റ് ചെയ്ത് കടുത്തുരുത്തി പോലീസ്

Spread the love

കോട്ടയം : കടുത്തുരുത്തിയിൽ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ.

വെച്ചൂർ സ്വദേശി അംബികമാർക്കറ്റ് കളരിക്കൽത്തറ മനു (22)നെയാണ്കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം
എഴുമാതുരുത്ത് സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ ശേഷം ഇയാളുടെ  മകളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്നു കേസ് എടുത്ത് അന്വേഷണം നടത്തിയ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വൈക്കം സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ, മുഹമ്മ സ്റ്റേഷനിലും ഇയാൾക്കെതിരെ ക്രിമിനൽ കേസ് നിലവിലുണ്ട്.

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന് പ്രകാരം കാപ്പാ ചുമത്തപ്പെട്ട് 26-11-2024 മുതൽ ആറുമാസക്കാലം ജില്ലയിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥിരം കുറ്റവാളി കൂടിയാണ് ഇയാൾ.