play-sharp-fill
മദ്രസയിലെ ദുരിതാശ്വാസ ക്യാമ്പിൽ നിമിഷനേരം കൊണ്ട് സേവാഭാരതി പ്രവർത്തകർ നിർമ്മിച്ചത് പത്ത് ടോയ്‌ലറ്റുകൾ: കയ്യടിച്ച് മന്ത്രി ജലീലും നാട്ടുകാരും

മദ്രസയിലെ ദുരിതാശ്വാസ ക്യാമ്പിൽ നിമിഷനേരം കൊണ്ട് സേവാഭാരതി പ്രവർത്തകർ നിർമ്മിച്ചത് പത്ത് ടോയ്‌ലറ്റുകൾ: കയ്യടിച്ച് മന്ത്രി ജലീലും നാട്ടുകാരും

സ്വന്തം ലേഖകൻ
മലപ്പുറം: പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സാധാരണക്കാർ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനാണ്. ആവശ്യത്തിന് ബാത്ത്‌റൂമുകളില്ലാതെയാണ് പല ദുരിതാശ്വാസ ക്യാമ്പുകളിലും സാധാരണക്കാർ കഴിയുന്നത്. നൂറിലേറെ ആളുകൾ ഒന്നിച്ച് തിങ്ങിപ്പാർക്കുന്ന ക്യാമ്പുകളിൽ പലപ്പോഴും ഒന്നോ രണ്ടോ ടോയ്‌ലറ്റുകൾ മാത്രമാവും ഉണ്ടാകുക. ഇതേ സാഹചര്യം തന്നെയായിരുന്നു പോത്തുകല്ല് മുണ്ടേരി പുളപ്പാറ മദ്രസയിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പിലും ഉണ്ടായിരുന്നു. മദ്രസയിലെ ഒന്നോ രണ്ടോ ടോയ്‌ലറ്റുകൾ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. എന്നാൽ, സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിനു ആളുകൾ താമസിക്കുന്ന ക്യാമ്പിൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാതിരുന്നത് സാധാരണക്കാരെ അടക്കം ബുദ്ധിമുട്ടിച്ചു.
ഈ സാഹചര്യത്തിലാണ് സേവാഭാരി പ്രവർത്തകർ ക്യാമ്പിൽ ടോയ്‌ലറ്റ് സംവിധാനം ഒരുക്കിയത്. ടോയ്‌ലറ്റ് സംവിധാനം ഒരുക്കിയ സേവാഭാരതി പ്രവർത്തകരുടെ ഇടപെടലിനെ പ്രകീർത്തിച്ച് മന്ത്രി കെ.ടി ജലീൽ തന്നെ രംഗത്തെത്തുകയും ചെയ്തു.