മദ്രസയിൽ വച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 70 വർഷം കഠിനതടവും 1,15,000 രൂപ പിഴയും

Spread the love

പെരുമ്പാവൂർ: മദ്രസയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 70 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ.

video
play-sharp-fill

പട്ടിമറ്റം കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദ്ദീൻ (27) ആണ് ശിക്ഷിക്കപ്പെട്ടത്. പെരുമ്പാവൂർ അതിവേഗ പോക്‌സോ കോടതി ജഡ്ജി ദിനേശ് എം പിള്ളയാണ് ശിക്ഷ വിധിച്ചത്.

കൗമാരക്കാർ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് സ്‌കൂളിൽ അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. അധ്യാപിക വിശദമായി ചോദിച്ചതോടെയാണ് കുട്ടി കാര്യങ്ങൾ തുറന്നുപറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021 നവംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ഷറഫുദ്ദീൻ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. മദ്രസയുടെ ടെറസിന്റെ മുകളിലും നിസ്‌കാരമുറിയിലും വച്ചായിരുന്നു പീഡനം.