
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പുതുതായി എട്ട് മദ്റസകൾക്ക് കൂടി അംഗീകാരം നല്കി.
ഇതോടെ സമസ്ത മദ്റസകളുടെ എണ്ണം 11,090 ആയി. ഖാജാ ഗരീബ് നവാസ് മദ്റസ-ഹഞ്ചിനൽ, മെഹ്ബൂബ് സുബ്ഹാനി മദ്റസ-പശുപ്പതിഹാൾ, നൂരിയ്യ അറബിക് മദ്റസ-കുമ്പളഗോഡ്, ഗൗസ് ആസാം അറബിക് മദ്റസ-ജന്നാത്ത് നഗർ, മദ്റസ സുഹ്റു ൽ ഇസ്ലാം-ജെ.പി.എൽ നഗർ (കർണാടക), ഖിള്രിയ്യ അംഗ്ലീഷ് മീഡിയം മദ്റസ-ബേക്കൽ കുന്നിൽ (കാസർഗോഡ്), ഇഹ്സാനിയ്യ മദ്റസ-പുവ്വാട്ടുപറമ്പ് (കോഴിക്കോട്), തരമ്പിയ്യത്തുസ്സിബിയാന് മദ്റസ-പുല്ലുംകുന്ന് പൂക്കാട്ടരു (മലപ്പുറം) എന്നീ മദ്റസകൾക്കാണ് പുതുതായി അംഗീകാരം നല്കിയത്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്റത്ത് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ സ്വാഗതം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ. ഉമർ ഫൈസി മുക്കം, കെ.ടി ഹംസ മുസ്ലിയാര്, പി.കെ ഹംസക്കുട്ടി മുസ്ലിയാർ ആദൃശ്ശേരി, എ.വി അബ്ദുറഹിമാൻ മുസ്ലിയാർ, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എം.സി മായിൻ ഹാജി, ഡോ. എന്.എ.എം അബ്ദുൽ ഖാദിർ, കെ.എം അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇസ്മാഈൽ കുഞ്ഞുഹാജി മാന്നാർ, എസ് സഈദ് മുസ്ലിയാർ വിഴിഞ്ഞം, എം. അബ്ദുറഹിമാൻ മുസ്ലിയാർ കൊടക് എന്നിവർ സംസാരിച്ചു.




