മദ്രാസ് ഐഐടിയില്‍ 20കാരിക്ക് നേരെ ലൈംഗികാതിക്രമം: ഭക്ഷണശാലയിലെ ജീവനക്കാരൻ പിടിയില്‍

Spread the love

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ 20കാരിക്ക് നേരെ ലൈംഗികാതിക്രമത്തില്‍ മുംബയ് സ്വദേശി പിടിയില്‍.

video
play-sharp-fill

ക്യാന്മസിലെ ഭക്ഷണശാലയിലെ ജീവനക്കാരനുമായ റോഷൻ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം. ക്യാമ്പസിലൂടെ ഒറ്റയ്ക്ക് നടക്കുകയായിരുന്ന യുവതിയുടെ മുടിയില്‍ പിടിച്ച്‌ വീഴ്ത്തിയതിന് ശേഷം ഉപദ്രവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതി ബഹളം വച്ചതോടെ സുരക്ഷാ ജീവനക്കാർ എത്തി ഇയാളെ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിക്ക് ആവശ്യമായ മാനസിക പിന്തുണയും നിയമ സഹായവും നല്‍കുന്നുണ്ടെന്ന് ഐ.ഐ.ടി അധികൃതർ വാർത്താക്കുറിപ്പില്‍ അറിയിച്ചു.