
ചെന്നൈ: പൊതു ജലസ്രോതസ്സുകൾ ലഭ്യമാകുന്നതിൽ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിൽ ശക്തമായി അപലപിച്ച് മദ്രാസ് ഹൈക്കോടതി. സംസ്ഥാനത്ത് തുല്യമായ പൊതു ജലസ്രോതസ്സുകൾ എല്ലാവർക്കും ഉപയോഗിക്കാൻ തരത്തിൽ ലഭ്യമാക്കണമെന്നും കോടതി നിർദേശവും നൽകി. തെങ്കാശി തലൈവൻകോട്ടൈയിലെ വിവേചനപരമായ രീതികൾ ഉയർത്തിക്കാട്ടിയ 65കാരിയായ സ്ത്രീ സമർപ്പിച്ച ജാമ്യാപേക്ഷയ്ക്ക് മറുപടിയായാണ് കോടതിയുടെ വിമർശനം. ഇതിനായി ഒരു ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചു. ജസ്റ്റിസ് ഡോ. ആർ.എൻ. മഞ്ജുളയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സാങ്കേതിക വിദ്യ ഇത്രയും വളർന്ന ഇക്കാലത്ത് ജാതിയെ അടിസ്ഥാനമാക്കി കുടി വെള്ളം നിഷേധിക്കുന്നത് ദയനീയവും ആശ്ചര്യകരവുമാണെന്ന് കോടതി വിശേഷിപ്പിച്ചു. ശുദ്ധമായ കുടിവെള്ള ലഭ്യത അടിസ്ഥാന അവകാശമാണെന്നും കോടതി നിരീക്ഷിച്ചു.
പൊതു ജലസ്രോതസ്സുകൾ ഉപയോഗപ്പെടുത്താൻ പട്ടിക വിഭാഗം, മറ്റുള്ളവർ വെള്ളമെടുക്കുന്നതു വരെ കാത്തിരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കോടതി നേരത്തെ തെങ്കാശി ജില്ലാ കളക്ടറോട് നിർദ്ദേശിച്ചിരുന്നു. വെള്ളം പോലുള്ള പൊതുവിഭവങ്ങൾ വിവേചനമില്ലാതെ പങ്കിടുന്നുവെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന് ഭരണഘടനാപരമായ കടമയാണെന്നും കോടതി ഓർമ്മിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇനി ഓഗസ്റ്റ് 21 ന് ആണ് കേസ് പരിഗണിക്കുന്നത്. പൊതുവിഭവങ്ങൾ തുല്യമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിനും ജാതി ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും പഞ്ചായത്ത് തലത്തിൽ കമ്മിറ്റികൾ രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.