പിറന്നാള്‍ ആഘോഷത്തിന് പണം കണ്ടെത്താൻ കത്തി ചൂണ്ടി കവര്‍ച്ച നടത്താൻ ശ്രമം: ജബല്‍പൂരില്‍ 15-കാരൻ അറസ്റ്റിൽ 

Spread the love

മധ്യപ്രദേശ്: ജബല്‍പൂരില്‍ ബർത്ത്ഡേ ആഘോഷം ആർഭാടമാക്കാൻ കത്തി ചൂണ്ടി കവർച്ച നടത്തിയ 15 വയസ്സുകാരൻ അറസ്റ്റില്‍.

video
play-sharp-fill

ആർഭാടപൂർവ്വം ബർത്ത്ഡേ ആഘോഷിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തി നേടുന്നതിനാണ് പ്രതി കൃത്യം ചെയ്തത് എന്ന് പൊലീസ് പറഞ്ഞു.

പ്രായപൂർത്തിയാത്തിയാകാത്തവരെ ഉള്‍പ്പെടെ 3 പേരെയാണ് ഭീക്ഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. കേക്ക് മുറിച്ചും നൃത്തം ചെയ്തും വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ലൈക്കുകളും വ്യൂവ്സും നേടുന്നതിനാണ് പ്രതി കവർച്ച നടത്തിയത്. 15 വയസ്സുകാരൻ തനിച്ചാണ് കൃത്യം ആസൂത്രണം ചെയ്തത് എന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബർ 25-ന് പുലർച്ചെ 3 മണിയോടെ സിവില്‍ ലൈൻസ് ഏരിയയിലാണ് ആദ്യത്തെ കവർച്ച നടത്തിയത്. 50,000 രൂപ കൊള്ളയടിച്ചിരുന്നു. ഡിസംബർ 27-നാണ് രണ്ടാമത്തെ സംഭവം ഉണ്ടാകുന്നത്. കന്റോണ്‍മെന്റ് ഏരിയയില്‍ വച്ച്‌ റെയില്‍വേ ടിടിഇ യെ ആക്രമിച്ച്‌ പണവും മൊബൈല്‍ ഫോണും ബൈക്കിന്റെ താക്കോലും കവർന്നിരുന്നു.

സമാനമായ രണ്ട് സംഭവങ്ങള്‍ ഉണ്ടായതിനെത്തുടർന്നാണ് ക്രൈംബ്രാഞ്ച്, സിവില്‍ ലൈൻസ് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനുകള്‍ സംയുക്തമായി അന്വഷണം ആരംഭിച്ചത്. കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ച കത്തിയും ബൈക്കും പൊലീസ് കണ്ടെടുത്തു.