കൊറോണ വൈറസ് : മദ്യപർ സ്വീകരികേണ്ട മുൻകരുതലുകൾ; ബിവറേജസിൽ ക്യൂ നിൽക്കുമ്പോൾ ഭിത്തിയിൽ കൈ വെക്കരുത്; യുവാവിന്റെ വീഡിയോ വൈറലാകുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകൾ ഉൾപ്പെടെ മദ്യവിൽപനശാലകൾ അടച്ചിടണമെന്ന ആവശ്യം ശക്തമായിരിക്കെ മദ്യപർക്ക് കൊറോണയിൽ നിന്ന് രക്ഷനേടാൻ ചില നിർദേശങ്ങൾ നൽകി കൊണ്ട് യുവാവിന്റെ വീഡിയോ വൈറലാകുന്നു. ബിവറേജസിൽ ക്യൂ നിൽക്കുമ്പോൾ ഭിത്തിയിൽ കൈ വെക്കരുതെന്നും ഇത് മറ്റുള്ളവരുടെ മൂക്കിലെ ശ്രവങ്ങളോ വായിലെ ശ്രവങ്ങളോ ഭിത്തിയിൽ തേച്ചിട്ടുണ്ടെങ്കിൽ അത് മൂലം കൊറോണ പടരാൻ സാഹചര്യമുണ്ടാകും.
കൂടാതെ മദ്യം വാങ്ങാൻ പോകുന്നവർ മാസ്‌ക് ധരിക്കണമെന്നും ഇദ്ദേഹം ഉപദേശിക്കുന്നു.ഇദ്ദേഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അതേസമയം കൊറോണ ഭീതിക്കിടയിലും സംസ്ഥാനത്ത് മദ്യവിൽപനയിൽ കാര്യമായ കുറവുണ്ടായില്ലെന്നാണ് ബിവറേജസ് കോർപറേഷന്റെ കണക്കുകൾ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ മദ്യശാലകൾ അടച്ചിട്ടാൽ അത് സ്ഥിതി രൂക്ഷമാക്കുമെന്ന വിലയിരുത്തലിലാണ് സർക്കാർ.ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് മാസ്‌ക്കുകളും സാനിറ്റൈസറുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും വകുപ്പ് വൃത്തങ്ങൾ പറയുന്നു.
ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിടുന്നത് പ്രായോഗികമല്ലെന്ന അഭിപ്രായമാണ് സർക്കാർ സൂചിപ്പിക്കുന്നു. ഏറെനാൾ മദ്യശാലകൾ അടച്ചിട്ടാൽ മദ്യപർ ലഹരിലഭ്യതക്കായി മറ്റ് മാർഗങ്ങൾ സ്വീകരിക്കുമെന്നും അത് വൻ ദുരന്തങ്ങൾക്ക് കാരണമാകുമെന്നും പറയുന്നു.