മദ്യനയക്കേസ്; കേജ്‍രിവാള്‍ അടക്കം പ്രതികളെ കുറ്റവിമുക്തരാക്കിയ ഉത്തരവിൽ സിബിഐയ്ക്കെതിരെ രൂക്ഷവിമർശനവുമായി വിചാരണക്കോടതി

Spread the love

ദില്ലി: മദ്യനയക്കേസില്‍ സിബിഐക്കെതിരായ വിചാരണക്കോടതി പരാമർശങ്ങൾ ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു.

video
play-sharp-fill

മദ്യനയ കേസില്‍ കേജ്‍രിവാള്‍ അടക്കം പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി ഉത്തരവിലാണ് സിബിഐയ്ക്കെതിരെ വിചാരണക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നത് ഉൾപ്പെടെയുള്ള പരാമർശങ്ങളാണ് സ്റ്റേ ചെയതത്.

കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും വിചാരണക്കോടതി ആവശ്യപ്പെട്ടിരുന്നു. കെജ്‍രിവാളിനെയും സംഘത്തെയും കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ അപ്പീലാണ് ഹൈക്കോടതി നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ വിശദമായ മറുപടി നൽകാൻ കെജരിവാൾ അടക്കം 21 പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസ് ഇനി അടുത്ത തിങ്കളാഴ്ച പരിഗണിക്കും.