play-sharp-fill
മദ്യലഹരിയില്‍ മകന്‍ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി

മദ്യലഹരിയില്‍ മകന്‍ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം :ചിറയിന്‍കീഴ്‌ മദ്യലഹരിയില്‍ മകന്‍ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. പരിഭ്രാന്തനായ മകന്‍ ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ്‌ ആശുപത്രിയില്‍.

കടയ്‌ക്കാവൂര്‍ നിലയ്‌ക്കാമുക്ക്‌ പൂച്ചെടിവിളയില്‍ ജനനി(60) ആണ്‌ മരിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ മകന്‍ വിഷ്‌ണു(32)നെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ്‌ സംഭവം നടന്നത്‌.
വിഷ്‌ണു മദ്യപിച്ച്‌ വീട്ടിലെത്തി പ്രശ്‌നം സ്‌ൃഷ്‌ടിക്കുന്നത്‌ പതിവായിരുന്നു. കഴിഞ്ഞ ദിവസവും മദ്യപിെച്ചത്തിയ വിഷ്‌ണു അമ്മയോട്‌ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കത്തിനൊടുവില്‍ ജനനി അടക്കളയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച്‌ അത്മഹത്യാ ഭീക്ഷണി മുഴക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യലഹരിയിലായിരുന്ന വിഷ്‌ണു സമീപത്ത്‌ ഇരുന്ന തീപ്പട്ടി ഉരച്ച്‌ ജനനിയുടെ ദേഹത്തേയ്‌ക്ക്‌ ഇടുകയായിരുന്നു. വീട്ടിലെ ഹാളിലാണ്‌ സംഭവം നടന്നത്‌.
ജനനി മരണ വെപ്രാളത്തില്‍ നിലവിളിക്കുന്നതുകേട്ട്‌ ഭയന്ന വിഷ്‌ണു വീട്ടില്‍നിന്ന്‌ ഇറങ്ങി ഓടി മൂന്ന്‌ കിലോമീറ്റര്‍ മാറി തിനവിള പഴഞ്ചിറ ഭാഗത്ത്‌ മരത്തില്‍ കുരുക്കിട്ട്‌ അത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. കഴുത്തിലെ കുരുക്കുപൊട്ടി വീണ്‌ കൈയ്‌ക്കും കഴുത്തിനും പരുക്കേറ്റ വിഷ്‌ണുവിനെ ചിറയിന്‍കീഴ്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈയ്‌ക്ക്‌ ഗുരുതരമായി പരുക്കേറ്റ വിഷ്‌ണുവിനെ വിദഗ്‌ധ പരിശോധനയ്‌ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റി. കടയ്‌ക്കാവൂര്‍ പോലീസ്‌ കേസെടുത്ത്‌ അനേ്വഷണം ആരംഭിച്ചു.