നടവരവായി കിട്ടിയ സ്വര്‍ണമാല മോഷ്ടിച്ചു; മാമ്പഴത്തറ ദേവസ്വത്തിലെ ശാന്തി മധുസൂദന ശര്‍മയെ സസ്പെൻഡ് ചെയ്തു

Spread the love

കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനലൂർ ഗ്രൂപ്പില്‍ ആര്യങ്കാവ് സബ് ഗ്രൂപ്പിലെ മാമ്പഴത്തറ ദേവസ്വത്തിലെ ശാന്തി മധുസൂദന ശർമയെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു.

ഇന്ന് ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗമാണ് സസ്പെൻഡ് ചെയ്യാൻ തീരുമാനമെടുത്തത്. ക്ഷേത്രത്തില്‍ നട വരവായി ലഭിച്ച രണ്ട് പവൻ തൂക്കമുള്ള സ്വർണ്ണമാല അപഹരിച്ചു എന്ന പരാതിയില്‍ ദേവസ്വം വിജിലൻസ് അന്വേഷണം നടത്തിയിരുന്നു.

അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ ജീവനക്കാരനെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്.