മധുരക്കിഴങ്ങ് കൊണ്ട് ഇങ്ങനെയും ഐറ്റം ഉണ്ടാക്കാൻ പറ്റുമോ?; ഈ വെറൈറ്റി ഐറ്റം ഒന്നും ട്രൈ ചെയ്തു നോക്കൂ; റെസിപ്പി നോക്കാം

Spread the love

മധുരക്കിഴങ്ങ് എല്ലാരും കഴിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു സാധനം ഇതാദ്യമായി കാണുകയായിരിക്കും. എന്നാൽ ഇതൊന്നു ട്രൈ ചെയ്തു നോക്കിയാലോ? റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

മുട്ട-3

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശർക്കര പൊടിച്ചത് – 1/2 കപ്പ്

ഓയില്‍ – 1/2 കപ്പ്

വാനില എസൻസ് – 1 ടീസ്‌പൂണ്‍

ഓട്സ് പൗഡർ -3 / 4 കപ്പ്

കൊക്കോ പൗഡർ – 1/ 3 കപ്പ്

ബേക്കിങ് പൗഡർ – 1 ടീസ്‌പൂണ്‍

മധുരക്കിഴങ്ങ് വേവിച്ച്‌ ഉടച്ചത് – 1 കപ്പ്

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ 3 മുട്ടയും ശർക്കരപൊടിച്ചതും ചേർത്തു നന്നായി യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് ഓയിലും വാനില എസൻസും ചേർത്തു മാറ്റി വെക്കുക. വേറെ ഒരു പാത്രത്തില്‍ അരിപ്പ വച്ച്‌ അതിലേക്കു ഓട്സ് പൊടിച്ചതും കൊക്കോ പൗഡറും ബേക്കിങ് പൗഡറും ചേർത്ത് അരിച്ചെടുക്കുക.

ഇനി പൊടികള്‍ ചേർത്തതിലേക്കു നേരത്തെ ചേർത്തുവെച്ച ഓയില്‍ കൂട്ട് ചേർത്തു മിക്സ് ചെയ്തു എടുക്കുക. ഒന്നിച്ച്‌ ഇടരുത്. കുറേശ്ശേ ചേർത്ത് നന്നായി ഇളക്കി കട്ടയില്ലാതെ യോജിപ്പിച്ചെടുക്കുക. ഇനി വേവിച്ചു ഉടച്ചു വച്ചിരിക്കുന്ന മധുരകിഴങ്ങ് ഈ കൂട്ടിലേക്ക്‌ ചേർത്തു പതുക്കെ യോജിപ്പിച്ചെടുക്കുക. കട്ടയില്ലാതെ നന്നായി മിക്സ് ചെയ്തു എടുക്കണം.

ഇനി ഈ കൂട്ട് ഒരു ബട്ടർ പേപ്പർ വെച്ച പാത്രത്തില്‍ ഒഴിക്കുക. ഒരു വലിയ നോണ്‍ സ്റ്റിക്ക് പാത്രം അടുപ്പില്‍ വച്ച്‌ അടച്ചു മീഡിയം തീയില്‍ 5 മിനിറ്റ് ചൂടാക്കുക .ഇനി ആ പാത്രത്തിലേക്ക് ഒരു സ്റ്റാൻഡ് വച്ച്‌ അതിനു മുകളില്‍ കേക്ക് ടിൻ വയ്ക്കുക. പാത്രം അടച്ചു വച്ചു 30 മിനിറ്റ് മീഡിയം തീയില്‍ ബേക്ക് ചെയ്‌തു എടുക്കുക. തണുത്ത ശേഷം മുറിച്ചു കഴിക്കാം.