video
play-sharp-fill

മധുരയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച്‌ 8 മരണം;നിരവധി പേര്‍ക്ക് പരിക്ക്

മധുരയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച്‌ 8 മരണം;നിരവധി പേര്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

മധുര: ട്രെയിനിന് തീപിടിച്ച്‌ എട്ട്‌ മരണം.മധുര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ലക്നൗ – രാമേശ്വരം ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലാണ് അപകടമുണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.20 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ അഞ്ചുമണിക്കായിരുന്നു സംഭവം.

ഉത്തര്‍പ്രദേശ് സ്വദേശികളാണ് മരിച്ചതെന്നാണ് സൂചന. ലക്‌നൗവില്‍ നിന്ന് കഴിഞ്ഞ 17 ന് വിനോദ സഞ്ചാരിക്കളുമായി വന്ന ട്രെയിനിലാണ് തീ പിടിത്തമുണ്ടായത്. ഇന്നലെ കന്യാകുമാരിയിലെ പത്മനാഭപുരം കൊട്ടാരം, ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം തിരികെ പോകുന്ന വഴിയ്‌ക്കാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിനില്‍ പാചകത്തിനിടയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തീ പൂര്‍ണമായും അണച്ചു.ജില്ലാ കളക്ടര്‍ സംഗീതയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് കളക്ടര്‍ പറഞ്ഞു.