play-sharp-fill
പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ ; ചെളിപുരണ്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിന്റെ തല പെട്ടിയിലാക്കി ആശുപത്രിയിലേക്ക് മാറ്റി പൊലീസ്

പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ ; ചെളിപുരണ്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിന്റെ തല പെട്ടിയിലാക്കി ആശുപത്രിയിലേക്ക് മാറ്റി പൊലീസ്

സ്വന്തം ലേഖകൻ

ചെന്നൈ: മധുരയിൽ പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ. മധുരയിലെ ബിബികുളത്താണ് മനസാക്ഷി മരവിപ്പിക്കുന്ന സംഭവം.

ബുധനാഴ്ച ഉച്ചയോടെ ബിബികുളത്തുള്ള ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ പണമെടുക്കാനെത്തിയ ആളാണ് നടുറോഡിൽ കുഞ്ഞിന്റെ തല കടിച്ചു കൊണ്ടുപോകുന്ന നായയെ കണ്ടത്. വിവരം അറിയിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ്, നായയെ ഓടിച്ച് കുഞ്ഞിന്റെ തല പെട്ടിയിലാക്കി ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെളി പുരണ്ട നിലയിലായിരുന്ന കുഞ്ഞിന്റെ തല. അതേസയമം കുട്ടിയുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്റ്റേഷനിൽ വിവരം ലഭിച്ചതെന്ന് തല്ലാകുളം പോലീസ് പറഞ്ഞു.
ജനിച്ച ഉടൻ മാതാപിതാക്കൾ വഴിയോരത്ത് ഉപേക്ഷിച്ച കുട്ടിയെയാകും നായ കടിച്ചെടുത്തതെന്ന നിഗമനത്തിലാണ് പോലീസ്. ഇതുസംബന്ധിച്ച കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.