നാലു വർഷമായിട്ടും എങ്ങുമെത്തിയില്ല; കേസിന് പിന്നാലെ പോകാൻ ഞങ്ങൾക്ക് ആരുമില്ല; അട്ടപ്പാടി മധു വധക്കേസിലെ വിചാരണ വീണ്ടും നീട്ടി; വിചാരണ നടക്കുക അടുത്ത വർഷം ജനുവരി 25ന്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിചാരണ വീണ്ടും നീട്ടി. അടുത്ത വർഷം ജനുവരി 25ലേക്കാണ് വിചാരണ മാറ്റിയത്.

കേസ് പരിഗണിച്ച മണ്ണാർക്കാട് പട്ടിക ജാതി പട്ടിക വർഗ സ്പെഷ്യൽ കോടതിയാണ് വിചാരണ വീണ്ടും നീട്ടിയത്. ഇത് മൂന്നാം തവണയാണ് വിചാരണ നടപടികൾ മാറ്റുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് വർഷത്തോളമായിട്ടും കേസിൽ വിചാരണ തുടങ്ങാത്തതിനെതിരേ മധുവിന്റെ കുടുംബവും രംഗത്തെത്തി.

മകന് നീതി കിട്ടണമെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു. കേസിന്റെ പിന്നാലെ പോകാനും സമ്മർദ്ദം ചെലുത്താനും ഞങ്ങൾക്ക് ആരുമില്ലെന്നും വീട്ടിൽ മൂന്ന് പെണ്ണുങ്ങൾ മാത്രമുള്ള തങ്ങൾ എന്തുചെയ്യുമെന്നും മല്ലി ചോദിക്കുന്നു.